Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

മനോരമയെ വിമര്‍ശിക്കാന്‍ പച്ചക്കള്ളം പറഞ്ഞ എം സ്വരാജ് എംഎല്‍എ കുടുങ്ങി; മണ്ടത്തരം പറഞ്ഞ എംഎല്‍എയ്ക്ക് മനോരമ ലേഖകന്റെ മറുപടി

$
0
0

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ലേഖകനെതിരെ എം സ്വരാജ് എംഎല്‍എ ഇട്ട പോസ്റ്റിന്റെ വിഢിത്തം വെളിവാക്കി മനോരമ ലേഖകന്റെ മറുപടി. തിരുവനന്തപുരം ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ തനേഷ് തമ്പിയാണ് സ്വാരാജിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് കട്ട മറുപടി നല്‍കിയിരിക്കുന്നത്.

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് നാവു പൊള്ളുമോ? എന്ന ചോദ്യത്തോടെയാണ് തനേഷ് എം സ്വരാജിന്റെ ആരോപണത്തെ തള്ളുന്നത് . ഇതിനായി കൈരളി ഉള്‍പ്പെടെയുള്ള ചാനലുകള്‍ സംഭവം നടന്നയുടന്‍ കൊടുത്ത വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുമായാണ് പോസ്റ്റിട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥ പാദര്‍ എന്ന് പറഞ്ഞാല്‍ ചിലര്‍ക്കു് നാവു പൊള്ളുമോ? ചോദ്യം എം.സ്വരാജ് എം.എല്‍.യുടേതാണ്. മനോരമ ന്യൂസില്‍ ഈ വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ട സമയത്തെ സ്‌ക്രീന്‍ ഷോട്ടുസഹിതമുള്ള ചോദ്യം. ഇത് ട്രോളായാണ് ആദ്യമിറങ്ങിയത്. അതു രസകരവുമായിരുന്നു. പക്ഷെ പച്ചക്കള്ളം കൊണ്ട് അതിന് രാഷ്ട്രീയമാനം നല്‍കുകയാണ് എം.സ്വരാജ് ചെയ്തിരിക്കുന്നത്.

എങ്ങിനെയെന്നല്ലേ. ഈ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്നതിന് പിന്നാലെ വന്ന ബ്രേക്കിങ് വാചകങ്ങള്‍ ശ്രദ്ധിക്കുക.
-ജനനേന്ദ്രിയം മുറിച്ചു
-ലൈംഗികപീഡനം തടയാന്‍ പെണ്‍കുട്ടി
-യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു
-കൊല്ലം സ്വദേശിയായ ഹരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
-ആശ്രമത്തിലെ അന്തേവാസിയാണ് പരുക്കേറ്റ ഹരി
-ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്നാണ് അറിയപ്പെടുന്നത്ഇതാണ് ബ്രേക്കിങ്ങില്‍ വന്ന പൂര്‍ണരൂപം.
സ്വാഭാവികമായും ഈ മാധ്യമങ്ങള്‍ അറിയുന്നത് പൊലീസില്‍ നിന്നായിരിക്കും. അവര്‍ തരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രായത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. മറ്റു ചാനലുകളില്‍ ഈ സമയം പോയ ബ്രേക്കിങ് (ചിത്രങ്ങള്‍ ചുവടെ) ശ്രദ്ധിക്കുക. യുവാവ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ആദ്യം നല്‍കിയ പേര് ഗണേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്നായിരുന്നെങ്കില്‍ പിന്നീടത് ഗംഗേശാനന്ദ തീര്‍ത്ഥപാദയായി മാറി.
ചാനലുകള്‍ ആദ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസുമായി ബന്ധപ്പെട്ട് ലഭിച്ചവിവരങ്ങള്‍ ബ്രേക്കിങ്ങായി നല്‍കി എന്നു ചുരുക്കം. പിന്നീടുണ്ടായ മാറ്റങ്ങള്‍ പേരിലും പ്രായത്തിലും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് തെറ്റായ വിവരങ്ങള്‍ നല്‍കി. പൊലീസ് വകുപ്പ് പിണറായി വിജയനാണ് ഭരിക്കുന്നത്. അതുകൊണ്ട് ഇത് പിണറായിയുടെ വീഴ്ചയാണ് എന്നു വാദിക്കുന്നതുപോലെ ലളിതമാണ് എം.സ്വരാജിന്റെ പോസ്റ്റിന്റെ രാഷ്ട്രീയം.

വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല, മാധ്യമങ്ങളും, മാധ്യമപ്രവര്‍ത്തകരും, പൊതുപ്രവര്‍ത്തകരും, നിയമസഭാ സാമാജികരും ആരും. ന്യായീകരണത്തൊഴിലാളികളുടെ നിലവാരത്തിലേക്ക് ഒരു എംഎല്‍എ താഴരുത്. അത് ഈ രാജ്യത്ത് വോട്ടുചെയ്യുന്ന പൗരന്‍ എന്ന നിലയില്‍ വിഷമിപ്പിക്കുന്നതാണ്. ആരെങ്കിലും പറഞ്ഞതുകേട്ട് ഒരു നിഗമനത്തില്‍ എത്തി പോസ്റ്റിടുന്നതിനു മുമ്പ്, കാര്യങ്ങള്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഈ അബദ്ധം സ്വരാജ് കാണിക്കില്ലായിരുന്നു എന്ന് ഉറപ്പുണ്ട്. ഇപ്പോള്‍ ജിയോ ടിവി ഒക്കെയുള്ള കാലമല്ലേ. മുന്‍ ന്യൂസ് ബുള്ളറ്റിനുകള്‍ കാണാനുള്ള സൗകര്യമുണ്ട്.

കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നത് മാധ്യമങ്ങള്‍ക്കുമാത്രമല്ല, ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ക്കും ഭൂഷണല്ല.

The post മനോരമയെ വിമര്‍ശിക്കാന്‍ പച്ചക്കള്ളം പറഞ്ഞ എം സ്വരാജ് എംഎല്‍എ കുടുങ്ങി; മണ്ടത്തരം പറഞ്ഞ എംഎല്‍എയ്ക്ക് മനോരമ ലേഖകന്റെ മറുപടി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles