Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും തുരത്താന്‍ മാര്‍ഗ്ഗം; ഉപ്പും വിനാഗറും പച്ചവെള്ളവും ഉപയോഗിച്ചൊരു നാട്ടറിവ്

$
0
0

ഒരു വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകേണ്ടത് ആ ഭവനത്തിന്റെ നല്ലരീതിയിലുള്ള മുന്നോട്ട് പോക്കിന് ഗുണകരമാണ്. ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ അവിടെ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ നമുക്ക് കഴിയുമെന്ന് പറയുന്നു.

ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി തിരിച്ചറിയാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക.

24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

The post നെഗറ്റീവ് എനര്‍ജിയെ വീട്ടില്‍ നിന്നും തുരത്താന്‍ മാര്‍ഗ്ഗം; ഉപ്പും വിനാഗറും പച്ചവെള്ളവും ഉപയോഗിച്ചൊരു നാട്ടറിവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles