Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

പട്ടിണി രാജ്യമായ സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്; ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ രാജ്യം വളരെ പിന്നില്‍

$
0
0

സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നവജാത ശിശുമരണ നിരക്കിലാണ് പട്ടിണി രാജ്യം എന്നറിയപ്പെടുന്ന സൊമാലിയ ഇന്ത്യയെ പിന്തള്ളിയത്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ്(ജിബിസി) പുറത്തുവിട്ട പുതിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. ആരോഗ്യ പരിപാലനത്തിന്റെ 195 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 154മാതാണ്.

നവജാത ശിശുമരണ നിരക്കില്‍ നൂറ് രാജ്യങ്ങളില്‍ ഇന്ത്യ 14ാം സ്ഥാനത്തും സൊമാലിയ 21ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാന്‍ 19ാം സ്ഥാനത്താണ്. ആഭ്യന്തര കലഹങ്ങളും യുദ്ധവും നിലനില്‍ക്കുന്ന രാജ്യങ്ങളാണ് സൊമാലിയയും അഫ്ഗാനും എന്നത് ശ്രദ്ധേയമാണ്.

ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യയുടെ ആരോഗ്യ പരിപാലന ഇന്റക്‌സ് കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 44.8 ശതമാനമാണ് ഇന്ത്യയുടെ ആരോഗ്യ പരിപാലന ഇന്റക്‌സ്. ശ്രീലങ്കയും ഭൂട്ടാനും ബംഗാളും ഇന്ത്യക്ക് മുകളിലാണ്. ആരോഗ്യപരിപാലന ഇന്റക്‌സില്‍ അണ്ടോറയാണ് മുന്നില്‍(95).ഏറ്റവും പുറകിലുള്ളത് സെണ്ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കാണ്(29).

ആരോഗ്യ പരിപാലന മേഖലയിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാത ശിശുക്കളുടെ രോഗ പരിപാലനം, പ്രസവ ശുശ്രൂഷ,ശ്വാസകോശ രോഗങ്ങള്‍,ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇവയ്‌ക്കെല്ലാമുള്ള ചികിത്സയില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാലുവേഷനുമായി (ഐഎച്ച്എംഇ)ചേര്‍ന്നാണ് ജിബിസി പഠനം നടത്തിയത്. 130 രാജ്യങ്ങളില്‍ നിന്നുള്ള 2,300ഓളം ഗവേഷകരാണ് പഠനത്തില്‍ പങ്കെടുത്തത്.

The post പട്ടിണി രാജ്യമായ സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്; ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ രാജ്യം വളരെ പിന്നില്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles