Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20607

സ്വാമിയുടെ ലിംഗം മുറിച്ച ഉടനെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി; പോലീസ് ജീപ്പില്‍ സ്വാമിയെ ആശുപത്രിയിലെത്തിച്ചു

$
0
0

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രീയം അറുത്തുമാറ്റിയ പെണ്‍കുട്ടി സംഭവത്തിനുശേഷം നേരെ എത്തിയത് പോലിസ് സ്റ്റേഷനില്‍. പട്ട പൊലീസ് സ്റ്റേഷനിലെത്തിയ പെണ്‍കുട്ടി വനിതാ പൊലീസുകാരോട് കാര്യം പറഞ്ഞപ്പോള്‍ അവര്‍ വിശദമായി പെണ്‍കുട്ടി പറയുന്നത് കേട്ടു. പിന്നാലെ തന്നെ പോലീസുകാരുമായി സ്വാമിയെ കണ്ടെത്താന്‍ പോലീസ് ജീപ്പുമായി കുതിച്ചു. സംഭവസമയത്ത് പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും കിടപ്പിലായ അച്ഛനുമാണ് ഉണ്ടായിരുന്നത്.

പൊലീസുകാരെ കണ്ടയുടെനെ സ്വാമി പറഞ്ഞത് തനിക്ക് ആവശ്യമില്ലാത്ത സാധനം മുറിച്ചുമാറ്റിയെന്നാണ്. 90 ശതമാനത്തേളെം ഛേദിക്കപ്പെട്ട ലിംഗവും കൈയിലെടുത്ത് വലിയ ശബ്ദമുണ്ടാക്കിയ സ്വാമി വാഹനത്തില്‍ കയറാന്‍ പോലും മടിക്കുകയായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് സ്വാമിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയശേഷം ആശുപത്രിയുടെ അഞ്ചാം വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

വാര്‍ഡിലും തൊട്ടടുത്ത വാര്‍ഡിലുമുണ്ടായിരുന്നവര്‍ വിവരമറിഞ്ഞയുടനെ സ്വാമിയെ കാണാന്‍ ഓടിക്കൂടുകയായിരുന്നു. പെണ്‍കുട്ടിയാല്‍ ലിംഗം പോയ സ്വാമിയുടെ കിടപ്പ് കാണാന്‍ നിരവധിപേര്‍ എത്തിയപ്പോള്‍ സ്വാമി ഇടയ്ക്ക് നിയന്ത്രണം വിട്ട് അലറി.

ആശുപത്രിയില്‍ സ്വാമി നിയന്ത്രണം വിടുന്നുവെന്ന വാര്‍ത്തയും കാഴ്ച്ചക്കാരെ കുറച്ചില്ല. തന്റെ ചിത്രവും മറ്റും പകര്‍ത്താന്‍ ശ്രമിക്കുന്നതിലെ അസ്വസ്ഥതയാണ് സ്വാമി പ്രകടിപ്പിച്ചത്. പിന്നീട് അഞ്ചോളം പൊലീസുകാര്‍ അവിടെയെത്തി സ്വാമിയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. ആശുപത്രി വാര്‍ഡില്‍ സ്വാമിക്ക് അടുത്തുള്ള ചിലര്‍ വലിയ കൗതുകത്തോടെയും സ്വാമിയെ നോക്കുന്നതും കാണാമായിരുന്നു.

The post സ്വാമിയുടെ ലിംഗം മുറിച്ച ഉടനെ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തി; പോലീസ് ജീപ്പില്‍ സ്വാമിയെ ആശുപത്രിയിലെത്തിച്ചു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20607

Trending Articles