Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20550

ആശുപത്രയില്‍ പരിശോധനയ്ക്ക് എത്തിയ ആരോഗ്യമന്ത്രിക്ക് കിട്ടിയത് മദ്യക്കുപ്പികള്‍

$
0
0

തിരുവനന്തപുരം : ജനറല്‍ ആശുപത്രയില്‍ പരിശോധനയ്ക്ക് എത്തിയ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കിട്ടിയത് മദ്യക്കുപ്പികള്‍. മാലിന്യങ്ങള്‍ മുറിയുടെ മൂലയില്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തു.രാവിലെ എട്ടേകാലിന് ആശുപത്രിയിലെത്തിയ മന്ത്രി ഒരു മണിക്കൂറോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രി ശുചീകരിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കിയ മന്ത്രി ഹാജര്‍നിലയും പരിശോധിച്ചു.

ഇന്ന് രാവിലെ എട്ടരയോടെയാണ് മന്ത്രി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഒന്നാം വാര്‍ഡില്‍ നിന്നാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. നാളെ താന്‍ വരുന്പോള്‍ ഇതൊരു ആശുപത്രിയായി വൃത്തിയാക്കിയിട്ടില്ലെങ്കില്‍ ജോലി കാണില്ലെന്ന് മുന്നറിയിപ്പും ജീവനക്കാര്‍ക്ക് മന്ത്രി നല്‍കിയിട്ടുണ്ട്.മന്ത്രി പരിശോധനയ്ക്ക് എത്തിയപ്പോള്‍ സൂപ്രണ്ട് അടക്കം നിരവധി ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായിരുന്നില്ല. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ആശുപത്രി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനമുണ്ടായത്.

The post ആശുപത്രയില്‍ പരിശോധനയ്ക്ക് എത്തിയ ആരോഗ്യമന്ത്രിക്ക് കിട്ടിയത് മദ്യക്കുപ്പികള്‍ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20550

Trending Articles