Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20615

മ‌ഞ്ജുവിന്റെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ വനിതാ സംഘടന.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ‘വിമണ്‍ കളക്ടീവ് ഇന്‍ സിനിമ’

$
0
0

തിരുവനന്തപുരം:മ‌ഞ്ജു വാര്യര്യുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ വനിതാ സംഘടന രൂപീക്ര്6തമാകുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി, മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ സംഘടന വരുന്നത് . പ്രമുഖ മലയാള ചലച്ചിത്ര താരം മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത്. വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന രൂപീകരിക്കുന്നതെന്നാണ് വിവരം.

സംഘടനയുടെ പ്രതിനിധികള്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും അറിയുന്നു. ബീനാ പോള്‍, വിധു വിന്‍സന്റ്, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

അടുത്തിടെ മലയാള സിനിമാ നടിമാര്‍ക്ക് നേരെ അതിക്രമമുണ്ടായ സാഹചര്യത്തില്‍ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടന രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കൂടാതെ സിനിമയിലെ വേതന പ്രശ്നവും ഷൂട്ടിംഗ് സെറ്റുകളില്‍ നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണവുമൊക്കെയാണ് ഇത്തരത്തിലൊരു സംഘടനയിലേക്ക് നയിച്ചതെന്നാണ് വിവരം.

The post മ‌ഞ്ജുവിന്റെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ വനിതാ സംഘടന.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി ‘വിമണ്‍ കളക്ടീവ് ഇന്‍ സിനിമ’ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20615

Trending Articles