കൊല്ലം: മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്ന ശശിധരന്‍ പിള്ളയാണ് അറസ്റ്റിലായത്. സഹോദരിയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു ഇയാള്‍. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി പിള്ളയുടെ ഭാര്യ സുമതിക്കുട്ടിയമ്മയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സഹോദരന്‍ മണിയന്‍ അറസ്റ്റിലായത്.
The post മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തി; സഹോദരൻ അറസ്റ്റിൽ appeared first on Daily Indian Herald.