സ്വന്തം ലേഖകൻ
ടെന്നീസി: പ്രണയ നൈരാശ്യത്തെ തുടർന്നു അമേരിക്കയിലെ ടെന്നിസി സ്വദേശിയും യുവഗായകനുമായ ജയേർഡ് മക് ലെമോർ ഫെയ്‌സ്ബുക്ക് ലൈവിലെത്തി പരസ്യമായി ആത്മഹത്യ ചെയ്തു. മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയ ശേഷം ഇയാൾ ഫെയ്‌സ്ബുക്ക് ഓൺ ചെയ്ത് ലൈവിലെത്തുകയായിരുന്നു. തീ ആളിപ്പടർത്തോടെ യുവാവ് തന്റെ കാമുകി ജോലി ചെയ്യുന്ന ബാറിനുള്ളിലേയ്ക്കു ഓടിക്കയറുകയും ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ജയേർഡ് മക് ലെമോർ എന്ന പ്രാദേശിക ഗായകനാണ് കാമുകിയുമായുണ്ടായ തർക്കത്തെ തുടർന്നു ആത്മഹത്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പരസ്യമായി പ്രദർശിപ്പിച്ചത്. ലെമോറിന്റെ മുൻ കാമുകി അലൈസിയ മൂർ നിലവിൽ ലെമോറുമായി പിരിഞ്ഞു താമസിക്കുകയാണ്. ലഹരി ഉപയോഗിച്ചിരുന്ന ലെമോർ ക്രൂരമായ പീഡനങ്ങൾ നടത്തിയിരുന്നതായി ആരോപിച്ചാണ് ഇവർ തമ്മിലുള്ള ബന്ധം വേർപിരിഞ്ഞതെന്നാണ് സൂചന.
എന്നാൽ, വേർപിരിഞ്ഞ ശേഷം യുവതിയുമായി വീണ്ടും അടുക്കുന്നതിനും ബന്ധം തുടരുന്നതിനും ലെമോർ ശ്രമിച്ചു വരികയായിരുന്നു. ലെമോറുമായി പിരിഞ്ഞ ശേഷം അലീസിയ മൂർ, ഇവിടെ തന്നെയുള്ള ബാറിൽ ജോലി നോൽക്കുകയായിരുന്നു. ഇതിനിടെ ലെമോർ പല തവണ ഇവിടെ എത്തി ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഈ ബാറിനു മുന്നിലെത്തിയ ലെമോർ, മൊബൈൽ ഫോൺ ചെയ്ത ശേഷം ഫെയ്‌സ്ബുക്കിൽ ലൈവായി എത്തി. തുടർന്നു കയ്യിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിച്ച ശേഷം ലൈവായി ആത്മഹത്യ ചിത്രീകരിക്കുകയായിരുന്നു.
The post പ്രണയ നൈരാശ്യം: ഫെയ്‌സ്ബുക്ക് ലൈവിൽ യുവഗായകൻ മണ്ണെണ്ണയൊഴിച്ചു ആത്മഹത്യ ചെയ്തു; ആളിക്കത്തുന്ന തീയുമായി ഓടിക്കയറിയത് കാമുകി ജോലി ചെയ്യുന്ന ബാറിലേയ്ക്ക് appeared first on Daily Indian Herald.