Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

കൊച്ചിയിലെ സാത്താന്‍ സേവയ്ക്ക് വേണ്ടി പെണ്‍കുട്ടികളുടെ കാംപയിന്‍; കൗമാരക്കാരികള്‍ക്കിടയില്‍ വൈറസ് പോലെ പടര്‍ന്ന് സാത്താന്‍സേവ; ഞെട്ടലോടെ പോലീസ്

$
0
0

കൊച്ചി: കേരളത്തില്‍ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേര്‍ത്ത് മാസ് പ്രെയര്‍ നടത്താന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന സാഹച്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചിയിലെ പ്രശസ്തമായ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐടി പാര്‍ക്കുകളിലെ ജീവനക്കാരികളും സാത്താന്‍ സേവയ്ക്കവേണ്ടി വന്‍ കാംപയിനാണ് നടത്തുന്നതെന്ന് വിവരങ്ങള്‍ പുറത്ത് വരുന്നു.

കൊച്ചി കേന്ദ്രികരിച്ച പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷണത്തിലായതോടെ കൊച്ചിയ്ക്ക് പുറത്തേയ്ക്ക് സംഘം ചേരല്‍ വ്യാപിപ്പിരിക്കുകയണ്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന് പോലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ ഇവര്‍ ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികളാണ് കേരളത്തിലെ സാത്താന്‍ സേവക്കാരുടെ നേതാക്കളെന്ന ഞെട്ടിയ്ക്കുന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.പെണ്‍കുട്ടികള്‍ക്ക് മാത്രമായി തുടങ്ങുന്ന നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവര്‍തന്നെയാണ് പുതിയ ആളുകളെ ചേര്‍ക്കുന്നതും.

ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു എന്നും റിപ്പോര്‍ട്ടകള്‍ പറയുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളും നിലവില്‍ ഉണ്ട്. കൊച്ചി കേന്ദ്രികരിച്ചുള്ള പ്രധാന സംഘമാണ് സാത്താന്‍ സേവ വിശ്വാസികളെ ഒരുമിച്ച് ചേര്‍ത്ത് പ്രര്‍ത്ഥന നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 30നാണ് സംഗമം നടത്താന്‍ സാത്താന്‍ ആരാധകര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന നിലപാടിലാണ് പക്ഷെ പോലീേേദ്യഗസ്ഥര്‍ മയക്കുമരുന്ന് മാഫിയ വില്‍പ്പനയ്ക്കായി സംഘടിപ്പിക്കുന്ന കാംപയിനാണ് സാത്താന്‍ സേവ എന്ന പേരില്‍ പ്രചരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

The post കൊച്ചിയിലെ സാത്താന്‍ സേവയ്ക്ക് വേണ്ടി പെണ്‍കുട്ടികളുടെ കാംപയിന്‍; കൗമാരക്കാരികള്‍ക്കിടയില്‍ വൈറസ് പോലെ പടര്‍ന്ന് സാത്താന്‍സേവ; ഞെട്ടലോടെ പോലീസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20532

Trending Articles