ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അര്‍ദ്ധനഗ്ന ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ച് പാരീസ് ജാക്‌സണ്‍. തന്റെ ടോപ്പ് ലെസ് ചിത്രങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയും നല്‍കുന്നു പോപ്പ് ഇതിഹാസം മൈക്കള്‍ ജാക്‌സന്റെ മകളും മോഡലുമായ പാരിസ് ജാക്‌സണ്‍. നഗ്‌നത സൗന്ദര്യമാണെന്നും വിവസ്ത്രയായിരിക്കുമ്പോള്‍ പ്രകൃതിയിലേക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരിസ് പറയുന്നു.
എന്റെ ശരീരം എന്റെ സ്വാതന്ത്യമാണ്. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധിപ്പിക്കേണ്ടതില്ല. വിവസ്ത്രയായിരിക്കുമ്പോഴാണ് ഞാന്‍ സൗന്ദര്യം തിരിച്ചറിയുന്നത്. പ്രകൃതിയുമായി ഏറ്റവും അടുക്കുന്നതും ആ സമയത്തു തന്നെ. നിങ്ങള്‍ തടിച്ചതോ മെലിഞ്ഞതോ കറുത്തതോ വെളുത്തതോ ആയിക്കോട്ടെ. നിങ്ങളുടെ ശരീരത്തില്‍ നിറയെ പാടുകള്‍ ഉണ്ടായിക്കോട്ടെ. ഒരു കാര്യം മനസ്സില്‍ ഉറപ്പിക്കൂ. മനുഷ്യ ശരീരം മനോഹരമാണ്.
ഭൂമിയിലെ ഊര്‍ജത്തെ പലരീതിയിലും നമുക്ക് സ്വീകരിക്കാം. നഗ്‌നമായ പാദങ്ങള്‍ കൊണ്ട് ഭൂമിയെ തൊടുമ്പോള്‍ ലഭിക്കുന്ന ഒരു സുഖമുണ്ട്. ശരീരത്തില്‍ സൂര്യ രശ്മികള്‍ നേരിട്ട് പതിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമുണ്ട്. എനിക്ക് എല്ലാം അനുഭവിച്ചറിയണം. എന്റെ വഴിയിതാണ്. എന്നെ പിന്തുടരണമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ ഞാന്‍ ഒരിക്കലും മാപ്പ് പറയുകയില്ല.
പരിഹാസങ്ങളെ ഭയക്കുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ നല്ലതോതില്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാലും ഞാന്‍ നഗ്‌നതയെ ആഘോഷിക്കും. എനിക്ക് ഭയമില്ല.
The post നഗ്നത സൗന്ദര്യമാണെന്നും പ്രകൃതിയിലേയ്ക്ക് മടങ്ങുന്ന അനുഭവമാണെന്നും പാരീസ് ജാക്‌സണ്‍; മൈക്കിള്‍ ജാക്‌സണ്‍ന്റെ മകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു appeared first on Daily Indian Herald.