മലപ്പുറം: നാടിനെ നടുക്കിയ വാര്‍ത്തയാണ് ഞായറാഴ്ച മലപ്പുറത്ത് നിന്നു റിപ്പോര്‍ട്ട് ചെയ്തത്. വൃദ്ധയെ കൂട്ട ബലാല്‍സംഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അറുപത്തിയേഴുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
പട്ടാപ്പകലായിരുന്നു സംഭവം. സമീപ വാസികള്‍ ഇല്ലാത്ത സമയം നോക്കി ഒരു സംഘം വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. മകളുടെ നഗ്‌ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം നടന്നതത്രെ.
അതിക്രമിച്ച് വീട്ടില്‍ കടന്ന സംഘമാണ് വൃദ്ധയെ പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു. സംഭവം നടന്നിട്ട് ദിവസങ്ങളായി. മലപ്പുറം സിഐ കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്
The post മകളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൃദ്ധയെ പീഡിപ്പിച്ചു appeared first on Daily Indian Herald.