Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 37,518 കോടി ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ്

$
0
0

ലണ്ടന്‍: വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 5.84 കോടി യു.എസ്. ഡോളര്‍(37,518 കോടി രൂപ) ജീവനാംശം നല്‍കാന്‍ വ്യവസായിയോട് ബ്രിട്ടീഷ് കോടതി. ബ്രിട്ടീഷ് ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തുക കോടതി ജീവനാംശം അനുവദിക്കുന്നത്.

റഷ്യക്കാരനാരനായ വ്യവസായിയും കിഴക്കന്‍ യൂറോപ്പുകാരിയായ യുവതിയും 1989-ലാണ് മോസ്‌കോയില്‍ കണ്ടുമുട്ടുന്നത്. 1993-ല്‍ വിവാഹിതരായ ഇവര്‍ ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങി.

ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്. ഇവരുടെ സ്വത്തിന്റെ 41.5 ശതമാനമാണ് ജീവനാംശമായി അനുവദിച്ചത്. കുടുംബത്തിന്റെ വളര്‍ച്ചയിലും ക്ഷേമത്തിലും ഭര്‍ത്താവിനും ഭാര്യക്കും തുല്യ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും വലിയ തുക അനുവദിച്ചത്.

The post വിവാഹമോചിതയാകുന്ന ഭാര്യയ്ക്ക് 37,518 കോടി ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20557

Trending Articles