ചവറ: സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു. തന്റെ വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലിലൂടെ സോഷ്യമീഡിയയിലും തിളങ്ങിയ താരമായിരുന്ന അനന്ദുദാസാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നവമാധ്യമങ്ങളില്‍ മരണസന്ദേശമെഴുതിയാണ് യുവനര്‍ത്തകന്‍ മരണത്തെ വരിച്ചത്.
ചവറ ചെറുശ്ശേരിഭാഗം ദാസ്ഭവനത്തില്‍ ദേവദാസ്ഗീത ദമ്പതിമാരുടെ മകന്‍ അനന്ദു ദാസാ(22)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. വാട്‌സാപ്പിലും ഫേസ്ബുക്കിലും മരണസന്ദേശം കുറിച്ചിരുന്നു. എന്തിനാണ് അനന്ദു ദാസ് ആത്മഹത്യ ചെയ്തതെന്ന് ഇനിയും ആര്‍ക്കും അറിയില്ല. സിനിമയിലും കോറിയോഗ്രാഫി ചെയ്തിരുന്നു നിറഞ്ഞ പുഞ്ചിരിയുമായി സ്റ്റേജുകളെ കൈയിലെടുത്ത ഈ പ്രതിഭ. അപ്രതീക്ഷിതമായി ഈ യുവാവ് വിടവാങ്ങുകയായിരുന്നു.
‘ഞാന്‍ വിടവാങ്ങുകയാണ്. ഇനിയൊരിക്കലും തിരികെ വരില്ല. കുറേക്കാലം കഴിയുമ്പോള്‍ നിങ്ങളെന്നെ ഓര്‍ക്കുമോയെന്നുപോലും അറിയില്ല. മറക്കില്ലെന്ന് കരുതുന്നു. ഇനി എന്റെ ശബ്ദമോ ചിരിയോ നിങ്ങള്‍ കേള്‍ക്കില്ല. ഇനിയൊരിക്കലും ആരെയും ശല്യപ്പെടുത്താന്‍ ഞാന്‍ വരില്ല. നിങ്ങളില്‍നിന്ന് ഞാന്‍ അകലുകയാണ്. നിങ്ങളെ ഒന്നുചിരിപ്പിക്കാന്‍ എനിക്കാവില്ല’ഇങ്ങനെയാണ് സന്ദേശം.
അനന്ദു അയച്ച അവസാനസന്ദേശം വായിച്ച് തരിച്ചിരിക്കുകയാണ് വീട്ടുകാരും സുഹൃത്തുക്കളും. കേരളത്തിലെ നിരവധി സ്റ്റേജ് ഷോകളില്‍ പ്രമുഖരോടൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എവിടെച്ചെന്നാലും മുടിയുടെ പ്രത്യേകതയും സൗമ്യമായ പെരുമാറ്റവുംകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. ചലച്ചിത്രമേഖലയില്‍ കൊറിയോഗ്രാഫറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്ഷ്മിയാണ് അനന്ദുവിന്റെ സഹോദരി.
കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കെടുക്കാനായി പതിവ് തെറ്റിക്കാതെ എത്തുന്ന കലാകാരനമായിരുന്നു. ആന്റിവൈറസ് ചലച്ചിത്രത്തിനുവേണ്ടിയാണ് അനന്ദ കൊറിയോഗ്രാഫി ചെയ്തത്. 18 വര്‍ഷം തുടര്‍ച്ചയായി വിളക്കെടുക്കുന്ന അനന്ദുദാസ് കൊറ്റന്‍കുളങ്ങരയ്ക്കും പ്രിയപ്പെട്ടവനായിരുന്നു.
The post ആത്മത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവ കലാകാരന്‍ ആത്മഹത്യ ചെയ്തു; ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്ന അനന്ദു ദാസാണ് വിട പറഞ്ഞത് appeared first on Daily Indian Herald.