Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20567

ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂനയില്‍; അമ്മ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കും

$
0
0

പുനെെ:ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂനയിൽ. പൂനയിലെ ഗാലക്‌സി കെയര്‍ ഹോസ്പിറ്റലില്‍ മെയ് 18 നാണു ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്.
അമ്മയുടെ ഗര്‍ഭപാത്രമാണ് യുവതിയ്ക്ക് നല്‍കുക

വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമായും കുഞ്ഞ് ഉണ്ടാവത്തതിനാലാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. യുവതി നാല് തവണ ഗര്‍ഭം ധരിച്ചിരുന്നെങ്കിലും ഗര്‍ഭപാത്രത്തിന്റെ തകരാറുമൂലം കുഞ്ഞിനെ പ്രസവിക്കാനായില്ല. രണ്ട് തവണ പൂര്‍ണ ഗര്‍ഭാവസ്ഥയിലാണ് കുഞ്ഞിനെ നഷ്ടമായത്. മകള്‍ക്ക് ഗര്‍ഭപാത്രം ദാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു. മെയ് 19നു ഗാലക്‌സി ആശുപത്രിയില്‍ തന്നെ മറ്റൊരു ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി നടക്കും. ശസ്ത്രക്രിയയ്ക്കായി രണ്ടു യുവതികളെയും മെയ് 9 നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഗാലക്സി ആശുപത്രിയില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചതെന്നും ഗാലക്സി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇതുവരെ ലോകത്ത് 25 ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. 2002ല്‍ സൗദി അറേബ്യയിലാണ് വിജയകരമായി ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പക്ഷേ യുവതിയ്ക്ക് കുഞ്ഞിനു ജന്മം നല്‍കാന്‍ സാധിച്ചിരുന്നില്ല. 2011ല്‍ സ്വീഡനില്‍ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ബംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കും ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.

The post ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂനയില്‍; അമ്മ മകള്‍ക്ക് ഗര്‍ഭപാത്രം നല്‍കും appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20567

Trending Articles