Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഒരു ചിത്രത്തെ തകർത്തത് ഉർവശിയുടെ ഒരു ഡയലോഗ്

$
0
0

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെയെത്തിയ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രം മിഥുനം വേണ്ടത്ര വിജയം കൈവരിച്ചിരുന്നില്ല. അക്കാലത്ത് മലയാള സിനിമയിൽ കത്തിനിന്നിരുന്ന ഉർവ്വശി ആയിരുന്നു ചിത്രത്തിലെ നായിക. എന്നാൽ സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുണ്ടായ നടിയുടെ ഒരു തുറന്ന് പറച്ചിലാണ് ചിത്രത്തിന്റെ പരാജയ കാരണമത്രേ.
ചിത്രം തീയറ്ററുകളിൽ വേണ്ടത്ര തിരക്ക് ഉണ്ടാക്കിയില്ല എങ്കിലും കുടുംബ പ്രേക്ഷകർക്കിടയിൽ അല്പസ്വല്പം പുനർചിന്തനത്തിനുള്ള വഴിയൊരുക്കിയിരുന്നു എന്ന് പറയാതെ വയ്യ. പ്രണയവിവാഹത്തിന്റെ വരും വരായ്കകളെ തുറന്നു കാട്ടിയ മിഥുനം ശ്രീനിവാസൻ രചന നിർവ്വഹിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും ഉർവ്വശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്. വിവാഹത്തിന് മുൻപുള്ള പ്രണയവും വിവാഹശേഷമുള്ള പ്രണയവും തമ്മിലുള്ള ചേരുചേരായ്ക ഭംഗിയായി വരച്ച് കാട്ടിയ ചിത്രം കൂടിയായിരുന്നു മിഥുനം. തമാശയിലൂടെ കുടുംബ ജീീവിതത്തിന്റെ പച്ചയായ മുഖം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസനും പ്രിയദർശനും മോഹൻലാലും ഉർവ്വശിയും മറ്റ് എല്ലാ അണിയറ പ്രവർത്തകരും വിജയിച്ചു എന്നു തന്നെ പറയാം.
പക്ഷേ നായിക സുലോചനയെ അവതരിപ്പിച്ച ഉർവ്വശി ഒരു സിനിമാ വാരികയിലെ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ മോഹൻലാലിനേയും കൂട്ടരേയും ശരിക്കും വിഷമിപ്പിച്ചു. 1993 മാർച്ച് 21ന് കേരളത്തിലെ തീയ്യേറ്ററുകളിൽ മിഥുനം റിലീസ് ചെയ്ത സമയത്തായിരുന്നു സംഭവം. ഉർവ്വശി സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി, ‘മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ, ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ ‘സുലോചന’യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല. എനിക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാൻ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തിൽ സുലോചനയുടേത്.
അതെന്താ, ആ ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല. ഭർത്താവിനെ അളവിൽ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന. അവൾ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാൾക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയിൽ പറയുന്നുണ്ട്. ‘മിഥുനം’ എന്ന സിനിമയുമായി ബന്ധപ്പെട്ടവർക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാൻ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂർവ്വം ആഗ്രഹമില്ല.’ പ്രിയനും കൂട്ടർക്കും ഉർവ്വശിയുടെ ഈ തുറന്നു പറച്ചിലിൽ ഏറെ ദു:ഖമുണ്ടായെങ്കിലും, ഒരു കലാകാരിക്ക് തന്റെ അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഉണ്ടെന്ന പരിഗണനയിൽ ക്ഷമിച്ചു. പക്ഷേ ചിത്രത്തിന്റെ പരാജയത്തിൽ ഇതും ഒരു കാരണമായോ എന്ന് ചിന്തിക്കാത്തവരില്ല. കാരണം അക്കാലത്ത് സിനിമാവാരികകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം അത്രത്തോളം വലുത് ആയിരുന്നത്രേ.

The post ഒരു ചിത്രത്തെ തകർത്തത് ഉർവശിയുടെ ഒരു ഡയലോഗ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles