Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

ചാര്‍ളി സിനിമയിലെ നായികയെ പോലെ നാടു ചുറ്റാനിറങ്ങിയ പെണ്‍കുട്ടികളെ തൃശൂര്‍ പൂരം കാണാന്‍ പോകുന്നതിനിടെ പോലീസ് പിടിയിലായി

$
0
0

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനും പാര്‍വ്വതി നായികയുമായ ചാര്‍ളിയിലെ നായികയെ അനുകരിച്ച് വീടുവിട്ട പെണ്‍കുട്ടികളെ ഒടുവില്‍ പോലീസ് പൊക്കി. മൂന്നാറില്‍ നിന്നും തിരികെ വരുമ്പോഴാണ് ഇവര്‍ ആലുവയില്‍ പോലീസ് പിടിയിലായത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിയും രണ്ടാമത്തെയാള്‍ എറണാകുളം പച്ചാളം സ്വദേശിയുമാണ്.വിദ്യാര്‍ത്ഥിനികളെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും കേസ് രിജിസ്റ്റര്‍ ചെയ്തിരുന്നു. വ്യഴാഴ്ച രാവിലെ പഠിക്കാന്‍ പോകുന്നെന്ന് പറഞ്ഞാണ് രണ്ട് പേരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പരാതി നല്‍കിയതും. പോലീസിന്റെ അന്വേഷണത്തിനിടെ ശനിയാഴ്ചയാണ് ഇരുവരും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനിടയില്‍ ഇരുവരും വിവരങ്ങള്‍ പറഞ്ഞു.

തുടര്‍ന്ന് ഓരോരുത്തരെയും പരാതി നല്‍കിയുള്ള സ്റ്റേഷന്‍ എസ് ഐ മാര്‍ക്ക് കൈമാറി. ഇവരുടെ ചോദ്യം ചെയ്യലിലാണ് ചാര്‍ളി സിനിമയിലെ നായികയെ പോലെ ഭ്രമം കയറി നാടു ചുറ്റാനിറങ്ങിയതാണെന്ന് വെളിപ്പെട്ടത്. മൂന്നാറിനു പോയ ഇരുവരും ഒരു ദിവസം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് ആലുവായിലെത്തി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ പൂരം കാണാന്‍ തൃശൂര്‍ക്ക് പോകാന്‍ നില്‍ക്കവേയാണ് പോലീസ് പിടികൂടിയത്. കൈയിലുണ്ടായിരുന്ന സ്വര്‍ണം എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് യാത്രക്കും ചെലവിനുമുള്ള പണം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കോടതികളില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനികളെ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

The post ചാര്‍ളി സിനിമയിലെ നായികയെ പോലെ നാടു ചുറ്റാനിറങ്ങിയ പെണ്‍കുട്ടികളെ തൃശൂര്‍ പൂരം കാണാന്‍ പോകുന്നതിനിടെ പോലീസ് പിടിയിലായി appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20621

Trending Articles