ചുവന്നതെരുവുകള്‍ വേണമെന്ന ആവശ്യവുമായി സിനിമാ നടി. മലയാള ടിവി പരമ്പരകളിലൂടെയും ചെറിയ സിനിമാ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ നടി സാന്ദ്രയാണ് സ്വന്തം പടത്തിനുവേണ്ടിയുള്ള പ്രമോഷനിടെ ഈ ആവശ്യം ഉന്നയിച്ചത്. എന്തായാലും ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ.്
ഇപ്പോള്‍ തമിഴിലും സജീവമാണ് നടി. സെവപ്പ് എനക്ക് പുടിക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഒടുവില്‍ തമിഴില്‍ റിലീസായത്. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സാന്ദ്ര അവതരിപ്പിക്കുന്നത്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ ചുവന്ന തെരുവുകളുടെ ആവശ്യകതയെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
‘ഞാനും ഭര്‍ത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്. അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രശഅനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണിത്. എന്റെ അഭിപ്രായത്തില്‍ ചെന്നൈ നഗരത്തില്‍ ചുവന്ന തെരുവുകള്‍ ആവശ്യമാണ്. സാഹചര്യങ്ങള്‍ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകള്‍ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലര്‍ കൊണ്ടു നടക്കുന്നു’ സാന്ദ്ര പറയുന്നു.
അങ്ങനെയുള്ളപ്പോള്‍ ആരും വെറുതെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ല്ല്ലോ. ആവശ്യങ്ങള്‍ക്ക് അങ്ങോട്ട് പോകാമല്ലോ. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടയുക എന്നതാണ് സിനിമയുടെ ടാഗ്ലൈന്‍ എന്നും നടി പറയുന്നു. ഞാനൊരു ഭാര്യയാണ് എന്റെ ഭര്‍ത്താവും ഒരു അഭിനേതാവാണ്. പൊക്കിള്‍ കൊടിയും ശരീരഭാഗവും കാണിച്ച് എനിക്ക് അഭിനയിക്കാന്‍ കഴിയില്ല. ഇത് കുടുംബ പ്രേക്ഷകര്‍ക്കായി ഉണ്ടാക്കിയ സിനിമയാണ്. കുടുംബത്തോടൊപ്പം തന്നെ ഇത് കാണമെന്നും സാന്ദ്ര പറഞ്ഞു.
സെവപ്പ് എനക്ക് പുടിക്കും എന്ന ചിത്രത്തിന് ശേഷം എല്ലാവരും ലൈംഗിക തൊഴിലാളിയായി അഭിനയിക്കാനാണ് വിളിക്കുന്നതെന്നും അത് വളരെ വിഷമമുള്ള കാര്യമാണെന്നും സാന്ദ്ര പറ
The post ലൈംഗീകാക്രമണം ചെറുക്കാന്‍ ചുവന്ന തെരുവുകള്‍ വേണം; നടി സാന്ദ്ര appeared first on Daily Indian Herald.