സ്വന്തം ലേഖകൻ
വാഷിങ്ടൻ: അമേരിക്കയിൽ ഇന്ത്യൻ വംശജരായ ദമ്പതികൾ മകളുടെ മുൻകാമുകന്റെ പ്രതികാര ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകളുടെ മുൻകാമുകൻ ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സിലിക്കൺവാലിയിൽ എൻജിനീയറായി ജോലി ചെയ്യുന്ന നരേൻപ്രഭുവും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രഭുവിന്റെ മകളുടെ മുൻകാമുകൻ കൂടിയായ മിർസ ടാറ്റ്ലിക്കിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.
മിർസയുടെ അക്രമസ്വഭാവം മൂലം ഇയാളുമായുള്ള ബന്ധം പ്രഭുവിന്റെ മകൾ കഴിഞ്ഞവർഷം അവസാനിപ്പിച്ചിരുന്നു. വീട്ടുകാരിൽനിന്നു മാറി മറ്റൊരു സംസ്ഥാനത്താണ് മകൾ താമസിക്കുന്നത്. പ്രണയബന്ധം തകർന്ന ശേഷവും മിർസ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു.
കഴിഞ്ഞദിവസം ഇയാൾ യുവതിയെ അന്വേഷിച്ച് മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ എത്തി. ഈ സമയം നരേൻപ്രഭുവും ഭാര്യയും മിർസയോട് തട്ടിക്കയറി. ഇതിൽ പ്രകോപിതനായ മിർസ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. പ്രഭുവിന്റെ ഇളയ മകനാണ് സംഭവം പൊലീസിനെ അറിയിച്ചത്.
The post മകളുടെ കാമുകന്റെ വെടിയേറ്റ് മാതാപിതാക്കൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് ഫ്‌ളാറ്റിൽ വച്ച് appeared first on Daily Indian Herald.