ക്രൈം ഡെസ്‌ക്
റിയാദ്: ഇന്റർനെറ്റിൽ നിന്നും അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുക. നെറ്റ് ഉപയോഗിച്ചു വീഡിയോ ഡൗൺലോഡ് ചെയ്ത യുവാവ് ഇപ്പോൾ ജയിലിലാണ്. സൗദി അറേബ്യയിലെ ജുബൈലിലാണ് സംഭവം. ഇന്റർ നെറ്റിൽ നിന്നും ഒന്നര മിനിറ്റു നീണ്ടു നിൽക്കുന്ന അശ്ലീല വീഡിയോയാണ് ഇയാൾ ഡൗൺലോഡ് ചെയ്തത്. വീഡിയോ കാണുന്നതിനിടെ തന്നെ പൊലീസിനു വിവരം ലഭിച്ചു. തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തുകയും ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബംഗ്ലാദേശ് സ്വദേശിയായ ഖമറുൽ ഇസ്ലാം (40) എന്ന പ്രവാസി യുവാവാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളുടെ മുറിയിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ചു യുവാവ് അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുകയായിരുന്നു. പരിശോധനയിൽ പൊലീസ് ഇയാളുടെ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്നു ഖമറുള്ളിന്റെ സ്‌പോൺസറിനെ വിളിപ്പിച്ചു. തുടർന്നു പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ മൊബൈലിലോ ലാപ്‌ടോപ്പിലോ അശ്ലീല വീഡിയോകൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. തന്റെ വൈഫൈ ഉപയോഗിച്ചു മറ്റാരോ വീഡിയോ ഡൗൺലോഡ് ചെയ്തതായാണ് ഖമറുൾ ഇസ്ലാം പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന ഖമറുൾ 18 വർഷമായി സൗദിയിലുണ്ട്.
The post നെറ്റിൽ നിന്നും അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്തു; യുവാവ് അകത്തായി appeared first on Daily Indian Herald.