Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ലോകാവസാനം വരുന്നു …മനുഷ്യന് രക്ഷപ്പെടാന്‍ ബാക്കിയുള്ളത് 100 വര്‍ഷങ്ങള്‍ മാത്രം..

$
0
0

ലണ്ടന്‍: ഭൂമിയില്‍ മനുഷ്യന്റെ ആയുസ് ഇനി വെറും 100 വര്‍ഷം മാത്രം !..മനുഷ്യന്‍ 100 കൊല്ലത്തിനുള്ളില്‍ ഭൂമിക്ക് പുറത്ത് ആവാസസ്ഥലം കണ്ടുപിടിക്കേണ്ടിവരുമെന്ന് വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ്. ബിബിസിയുടെ ടുമാറോസ് വേള്‍ഡ് എന്ന പരമ്പരയിലെ, എക്സ്പഡേഷന്‍ ന്യൂ എര്‍ത്ത് എന്ന എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അമിതമായ മലിനീകരണം, കാലവസ്ഥമാറ്റം, ഉല്‍ക്ക ആക്രമണം എന്നിങ്ങനെയുള്ള വിവിധ ഭീഷണികള്‍ ഭൂമി നേരിടുന്നു എന്നാണ് ഹോക്കിംഗ്സിന്‍റെ അഭിപ്രായം. അടുത്തിടെ ലോക രാജ്യങ്ങളോട് പുതിയ ആയുധ ഗവേഷണങ്ങള്‍ നിര്‍ത്തണം എന്ന നിര്‍ദേശം 75 വയസുകാരനായ സ്റ്റീഫന്‍ ഹോക്കിംഗ്സ് പറഞ്ഞിരുന്നു.stephen-hawking
ഇനിയുള്ള ഗവേഷണങ്ങള്‍ സാങ്കേതികത മനുഷ്യന്‍റെ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാക്കുമെന്നും. ഇത് ലോകവസാനത്തിലേക്ക് നയിക്കുമെന്നുമാണ് സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ അഭിപ്രായം. തന്‍റെ ബഹിരാകാശത്തേക്ക് പറക്കാനുള്ള പരിശീലനം പോലും ഭാവിയെക്കുറിച്ചുള്ള ചിന്തയുടെ ഭാഗമാണെന്ന് സ്റ്റീഫന്‍ ഹോക്കിംഗ്സ് പറയുന്നു.മനുഷ്യന്‍ 100 കൊല്ലത്തിനുള്ളില്‍ ഭൂമിക്ക് പുറത്ത് ആവാസസ്ഥലം കണ്ടുപിടിക്കേണ്ടിവരുമെന്ന് വിഖ്യാത ശാസ്ത്രകാരന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സ്

The post ലോകാവസാനം വരുന്നു …മനുഷ്യന് രക്ഷപ്പെടാന്‍ ബാക്കിയുള്ളത് 100 വര്‍ഷങ്ങള്‍ മാത്രം.. appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles