Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ഭാരതീയ ജനത പോണ്‍ പാര്‍ട്ടി എന്നാക്കണം; ബിജെപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്

$
0
0

ബംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ബി.ജെ.പി എം.എല്‍.എ അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പൊതുമധ്യത്തിലിരുന്ന് അശ്ലീലവീഡിയോകള്‍ കാണുകയെന്നതും അവര്‍ക്ക് മുന്നില്‍ അത് ഷെയര്‍ ചെയ്യുക എന്നതും ബി.ജെ.പിക്കാരുടെ ഡി.എന്‍.എയില്‍ ഉള്ളതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പയുടെ പ്രതികരണം

‘ഇത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. അത് അവരുടെ ഡി.എന്‍.എയില്‍ ഉള്ളതാണ്. ബി.ജെ.പി ദയവ് ചെയ്ത് ഒരു ‘പി’ കൂടി പാര്‍ട്ടി പേരിനൊപ്പം ചേര്‍ക്കണം. ‘ഭാരതീയ ജനത പോണ്‍ പാര്‍ട്ടി ‘ എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം’ ബ്രിജേഷ് പറഞ്ഞു. കര്‍ണ്ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ മഹന്തേഷ് കവതജിമഥാണ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജില്ലാഭരണാധികാരികളും അഡിഷണല്‍ പൊലീസ് സൂപ്രണ്ടുമടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിന്‍ എം.എല്‍.എയെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തു. ‘ബെല്‍ഗാവി മീഡിയാ ഫോഴ്‌സ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ബി.ജെ.പി നേതാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് വിവാദത്തില്‍ അകപ്പെട്ടത്. അതേസമയം ഇതുവരെ സംഭവത്തില്‍ പരാതിയുമായി ആരും മുന്നോട്ട് വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് എ.എസ്.പി ഗദാദി പറഞ്ഞത്. ഇന്റര്‍നെറ്റ് ബന്ധമില്ലാത്തതിനാല്‍ ചിത്രങ്ങള്‍ തനിക്ക് കാണാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അമ്പതോളം അശ്ലീല ചിത്രങ്ങളാണ് എംഎല്‍എ അയച്ചത്. ചിത്രം കണ്ടതോടെ പലരും ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു. ബോധപൂര്‍വം ചെയ്തതല്ലെന്നും ഫോണ്‍ ഹാംഗ് ആയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് നേതാവിന്റെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന്എം.എല്‍.എയെ ഗ്രൂപ്പ് അഡ്മിന്‍ പുറത്താക്കുകയും ചെയ്തു.

സംഭവത്തില്‍ പൊലിസിന് സ്വമേധയാ കേസെടുത്തുകൂടെ എന്ന ചോദ്യത്തിന് ഗ്രൂപ്പ്
അഡ്മിന്‍ പരാതിപ്പെട്ടാല്‍ മാത്രമേ അത് നടക്കൂവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ആണെങ്കില്‍ മാത്രമേ സ്വമേധയാ കേസെടുക്കാന്‍ കഴിയു എന്നും ഗദാദി പറയുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തന്‍വീര്‍ സെയ്ത് ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന വിവാദമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതൃത്വം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. 2012ല്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ അസംബ്ലി ഹാളില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുന്ന ദൃശ്യങ്ങള്‍ സി.സി ടി.വി ക്യാമറയില്‍ പതിഞ്ഞതും വാര്‍ത്തയായിരുന്നു.

The post ഭാരതീയ ജനത പോണ്‍ പാര്‍ട്ടി എന്നാക്കണം; ബിജെപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസ് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles