കാസര്‍കോട്: കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാലിലെ അബ്ദുല്‍ സലാമാണ് (32) കൊല്ലപ്പെട്ടത്. ഞായാറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പേരാലിലെ മാളിയങ്കര കോട്ട പള്ളിക്കു സമീപത്ത് വെച്ചാണ് സംഭവം.
കൂടെയുണ്ടായിരുന്ന ബദ്രിയ നഗറിലെ നൗഷാദി(28)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘം യുവാവിനെ കഴുത്തറുത്ത് തല വേർപ്പെടുത്തി അൽപം അകലെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ബദ്രിയ നഗറിൽ ഒരു സംഘം ഭീഷണിപ്പെടുത്തി വ്യാപാരികളിൽ നിന്നും മണൽ കടത്തുകാരിൽ നിന്നും പണം വാങ്ങുന്നതായി കുമ്പള സി.ഐക്ക് പരാതി നേരത്തെ നൽകിയിരുന്നുവത്രെ.
പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കെ ശനിയാഴ്ച അർദ്ധരാത്രിയിൽ ഏതാനും പേർ ആയുധങ്ങളുമായി ഓട്ടോയിൽ കറങ്ങുന്നതായി സി.ഐ ക്ക് വിവരം ലഭിച്ചു. പൊലീസ് നടത്തിയ തെരച്ചിലിൽ കൊല്ലപ്പെട്ട അബ്ദുൽ സലാമും പരിക്കേറ്റ നൗഷാദും ഉൾപ്പെടെ നാലു യുവാക്കൾ കസ്റ്റഡിയിലാവുകയും ചെയ്തിരുന്നു. പിന്നീട് ഞായറാഴ്ച ഉച്ചയോടെ ഇവരെ പൊലീസ് വിട്ടയച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിലാണ് അബ്ദുൽ സലാം കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്ത് രണ്ട് ബൈക്കുകൾ മറിഞ്ഞ നിലയിലും ഒരു ഓട്ടോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 2014ൽ പേരാലിലെ മുഹമ്മദിന്‍റെ മകൻ ശഫീക്കിനെ കൊലപ്പെടുത്തി പൂഴിയിൽ കുഴിച്ചു മൂടിയ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ സലാം. ഇയാളെ പേരാലിലെ സിദ്ദീക്കിന്‍റെ വീടാക്രമിച്ചതുമായി ബന്ധപ്പെട്ടും സലാമിനെതിരെ കുമ്പള പൊലീസിൽ കേസുണ്ട്.ബി ജെ പി പ്രവര്‍ത്തകന്‍ ദയാനന്ദന്‍ വധക്കേസിലെ പ്രതിയായ പേരാല്‍ റോഡിലെ സിദ്ദീഖിന്റെ വീട്ടില്‍ കൊല്ലപ്പെട്ട അബ്ദുല്‍ സലാം ഉള്‍പെടെയുള്ളവര്‍ അക്രമം നടത്തിയിരുന്നു. ഈ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അസമയത്ത് ഓട്ടോറിക്ഷയില്‍ കറങ്ങുന്നതിനിടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
The post കുമ്പളയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു appeared first on Daily Indian Herald.