Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

സുസ്മിതാ സെന്നുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിക്രം ഭട്ട്

$
0
0

സുസ്മിതാ സെന്നുമായുള്ള ബന്ധം തുറന്ന് പറഞ്ഞ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട്. എ ഹാന്‍ഡ് ഫുള്‍ ഓഫ് സണ്‍ഷൈന്‍ എന്ന തന്റെ നോവല്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകളുമായി ഭട്ട് രംഗത്തെത്തിയിരിക്കുന്നത്. ഈ നോവല്‍ ആത്മകഥയല്ലെങ്കിലും തന്റെ ജീവിതത്തിന്റെ കണ്ണാടിയാണെന്ന് വിക്രം ഭട്ട് പറയുന്നു.

ഭാര്യയായിരുന്ന അതിഥി ഭട്ടിനെ ചതിക്കുകയായിരുന്നെന്നും മുന്‍ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെന്നുമായുള്ള ബന്ധമാണ് തന്റെ അതിഥിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്നും വിക്രം ഭട്ട് പറയുന്നു.

സുസ്മിതയെ ഞാന്‍ കുറ്റം പറയില്ല. എല്ലാറ്റിനും ഉത്തരവാദി ഞാന്‍ തന്നെയാണ്. സുസ്മിതയുമായി പ്രണയബന്ധത്തിലായപ്പോള്‍ ഭാര്യയെ മറന്നു, കുഞ്ഞിനെ മറന്നു. എന്റെ ജീവിതം വച്ച് ഞാന്‍ കളിച്ചു. വിവാഹബന്ധം തകര്‍ന്നു വിക്രം ഭട്ട് പറയുന്നു. വിക്രം ഭട്ട് സുസ്മിതാ സെന്‍ പ്രണയം ഒരു കാലത്ത് ബോളിവുഡില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. കുറച്ച് കാലം മാത്രമേ ഈ ബന്ധം നിലനിന്നുള്ളു. ഈ കാലഘട്ടത്തിലാണ് ഭാര്യ അതിഥി അദ്ദേഹവുമായി പിരിഞ്ഞത്. പിന്നീട് നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. ബോളിവുഡ് നടി അമീഷ പട്ടേലുമായി പീന്നീട് വിക്രം ഭട്ട് പ്രണയത്തിലായി. എന്റെ പുസ്തകത്തില്‍ ഞാന്‍ അമീഷയെക്കുറിച്ചോ സുസ്മിതയെക്കുറിച്ചോ എഴുതിയിട്ടില്ല. എന്റെ പ്രണയ ബന്ധങ്ങളില്‍ ഏറ്റവും ആഘോഷിക്കപ്പെട്ടത് അവരുടെ പേരുകളാണ്. ഞാന്‍ ഒരിക്കലും അവരെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല.

അതിഥിയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്. അവരുമായി പിരിഞ്ഞതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. വിവാഹം എന്ന സമ്പ്രദായത്തില്‍ എനിക്ക് വിശ്വാസമില്ല. രണ്ട് പേര്‍ പരസ്പരം ആശ്രയിക്കുന്ന അവസ്ഥയില്‍ വിവാഹബന്ധം നന്നായി മുന്നോട്ട് പോകും. എന്നാല്‍ ആരെങ്കിലും ഒരാള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സാഹചര്യം വരുമ്പോള്‍ ബന്ധത്തില്‍ താളപ്പിഴകള്‍ ആരംഭിക്കുമെന്നും വിക്രം ഭട്ട് പറയുന്നു

The post സുസ്മിതാ സെന്നുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിക്രം ഭട്ട് appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles