Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

തമിഴ്​നാട്ടിലെ ‘പിച്ചൈ’ക്കാരന് ഗൂഗില്‍ കൊടുക്കുന്നത് 200 ദശലക്ഷം ഡോളര്‍.. റെക്കോഡ് കുറിച്ച് സുന്ദര്‍ പിച്ചൈ

$
0
0

ഹൂസ്റ്റണ്‍: പുതിയ കണ്ടുപിടുത്തങ്ങളുമായി ഗൂഗിളിന്റെ അമരക്കാരനായി മാറിയ ഇന്ത്യക്കാരനായ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് കഴിഞ്ഞ വര്‍ഷം കണ്ടുപിടുത്തങ്ങള്‍ക്ക് പ്രതിഫലം കിട്ടിയത് 200 ദശലക്ഷം ഡോളറെന്ന് റിപ്പോര്‍ട്ട്.അതിന് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് ഇത് രണ്ടു മടങ്ങായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശമ്പളം 2015 നെ അപേക്ഷിച്ച് അല്‍പ്പം കുറഞ്ഞു. 2015 ല്‍ 652,500 ഡോളര്‍ നേടിയ സുന്ദര്‍പിച്ചൈ 2016 ല്‍ നേടിയത് 650,000 ആയിരുന്നു.

2015 ആഗസ്റ്റില്‍ കമ്പനി പുന: സംഘടിപ്പിച്ചപ്പോഴാണ് പിച്ചൈയെ സിഇഒ ആക്കിയത്. 2015 ല്‍ സ്‌റ്റോക്ക് അവാര്‍ഡില്‍ 99.8 ദശലക്ഷം ഡോളര്‍ സ്വീകരിച്ച ഇദ്ദേഹത്തിന് 2016 ല്‍ അതിന്റെ നേരെ ഇരിട്ടിയായി 198.7 ദശലക്ഷമാണ് ശമ്പളം കിട്ടിയത്. ഒട്ടനേകം വിജയകരമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പിച്ചൈയെ സിഇഒ ആക്കി ഉയര്‍ത്തിയപ്പോള്‍ പ്രതിഫല കമ്മറ്റി വന്‍ തുക പ്രതിഫലം നല്‍കി.

പിച്ചൈയ്ക്ക് കീഴില്‍ പരസ്യങ്ങളിലൂടെയും യൂട്യൂബ് ബിസിനസ്സിനും പുറമേ മെഷീന്‍ ലേണിംഗ്, ഹാര്‍ഡ്‌വേയര്‍, ക്‌ളൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ ഗൂഗിളിന്റെ ഉല്‍പ്പന്ന വില്‍പ്പനയില്‍ വന്‍ കുതിച്ചുകയറ്റം സാധ്യമായിരുന്നു. പുതിയ സ്മാര്‍ട്ട്‌ഫോണ്‍, വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ്, റൗട്ടര്‍, വോയ്‌സ് കണ്‍ട്രോള്‍ഡ് സ്മാര്‍ട്ട് സ്പീക്കര്‍ തുടങ്ങി 2016 ല്‍ ഗൂഗിള്‍ ഒട്ടേറെ ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ഹാര്‍ഡ്‌വേയര്‍, ക്‌ളൗഡ് സര്‍വീസസ് എന്നീ വിഭാഗങ്ങളിലൂടെ 3.1 ബില്യണ്‍ ഡോളര്‍ അടുത്ത ക്വാര്‍ട്ടറില്‍ തന്നെ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നേടിയതിന്റെ 50 ശതമാനം. ആല്‍ഫാബെറ്റ്‌സ് സ്‌റ്റോക്കും ഈ വര്‍ഷം 600 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നേടി ഈ ആഴ്ച മുന്നിലെത്തിയിരുന്നു.

The post തമിഴ്​നാട്ടിലെ ‘പിച്ചൈ’ക്കാരന് ഗൂഗില്‍ കൊടുക്കുന്നത് 200 ദശലക്ഷം ഡോളര്‍.. റെക്കോഡ് കുറിച്ച് സുന്ദര്‍ പിച്ചൈ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20522

Trending Articles