Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ചാര്‍മിള കിഷോര്‍ സത്യയുടെ ഭാവി തകര്‍ത്തു !…കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുവെന്ന് ചാര്‍മിള …

$
0
0

കിഷോര്‍ വിവാഹം കഴിച്ച് ചതിച്ചെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ കറുത്ത മുത്ത് സീരിയലിനു ദോഷമാവുകയും സീരിയലില്‍ നിന്നും കിഷോറിനെ ഒഴിവാക്കിയെന്നും വാര്‍ത്തകള്‍ പുറത്ത് .അടുത്തിടെ നടി ചാര്‍മിള കിഷോറിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചു കടന്നുകളഞ്ഞുവെന്നുമായിരുന്നു ആരോപണം. ഫോട്ടോ സഹിതം ചാര്‍മിള ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. അതോടെ വാദപ്രതിവാദം ശക്തമാകുകയും ചെയ്തു. ഈ വിവാദം കറുത്തമുത്ത് സീരിയലിനെയും ബാധിച്ചുവെന്നാണ് പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ഒരു സീരിയല്‍ താരം പ്രമുഖ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.kishor-charmila കുടുംബ പ്രേക്ഷകര്‍ കുറയുമെന്ന ഭയവും അണിയറക്കാര്‍ക്കുണ്ട്.കറുത്തമുത്ത് സീരിയലില്‍നിന്ന് ഒഴിവാകുകയാണെന്ന് കിഷോര്‍ സത്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ പലതരത്തിലുള്ള കഥകളും സീരിയല്‍ രംഗത്ത് പടരുകയും ചെയ്തു. കിഷോര്‍ പ്രതിഫലം കൂട്ടി ചോദിച്ചതാണ് ഇയാളെ ഒഴിവാക്കാന്‍ കാരണമെന്നാണ് ഒരു പ്രചരണം. എന്നാല്‍ കഥാഗതി മാറിയതോടെ തന്റെ പ്രാധാന്യം നഷ്ടപ്പെട്ടതിനാലാണ് പിന്മാറുന്നതെന്നാണ് നടന്‍ പറയുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഞങ്ങള്‍ സീരിയലിന്റെ ചില അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെട്ടിരുന്നു. പലരും കാരണം വെളിപ്പെടുത്താന്‍ തയാറായില്ലെങ്കിലും ചില സൂചനകള്‍ ലഭിക്കുകയുണ്ടായി.
അതേസമയം കിഷോറിന്റെ പ്രതികരണം ഇപ്രകാരമാണ്: കറുത്തമുത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭാര്യ കാര്‍ത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാല്‍ കഥാഗതി മാറുകയാണ്. സീരിയലിന്റെ സ്വാഭാവികമായ പരിണാമത്തില്‍ പല കഥാപാത്രങ്ങള്‍ക്കും മാറി നില്‍ക്കേണ്ടി വരും. റേറ്റിങ്ങില്‍ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദര്‍ഭത്തിലൂടെ സീരിയല്‍ പുരോഗമിക്കും.
അതില്‍ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം. പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നില്‍ക്കേണ്ടി വരും. ഇതൊക്കെ സര്‍വ സാധാരണമാണ്. ഒരു സീരിയലില്‍ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോള്‍ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്. സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ റോള്‍ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും. സീരിയലിന്റെ കഥ സ്നേഹിച്ച് ഞാന്‍ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കെല്ലാം നന്ദി. കിഷോര്‍ സത്യ പറയുന്നു

The post ചാര്‍മിള കിഷോര്‍ സത്യയുടെ ഭാവി തകര്‍ത്തു !…കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുവെന്ന് ചാര്‍മിള … appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles