Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20539

വിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് വിമാനത്താവള ജീവനക്കാരന്‍ മരിച്ചു

$
0
0

മുംബൈ: മുംബൈയില്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എന്‍ജിനില്‍ പെട്ട് ജീവനക്കാരന്‍ മരിച്ചു.  മലയാളി സര്‍വീസ് എന്‍ജിനിയറായ രവി സുബ്രഹ്മണ്യമാണ് മരിച്ചത്.  പാലക്കാട് സ്വദേശിയാണ്.ഛത്രപതി ശിവജി ടെര്‍മിനല്‍ വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ബേയില്‍ നിര്‍ത്തിയിട്ടിരുന്ന മുംബൈ-ഹൈദരാബാദ് 619 വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയാണ് മരിച്ചത്.   എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതിനു മുമ്പ് അവിടെ നിന്നിരുന്ന രവി സുബ്രഹ്മണ്യം എന്‍ജിനിലെ ഉയര്‍ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എന്‍ജിനില്‍ കുടുങ്ങുകയായിരുന്നു.

ജീവനക്കാരന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിമാന എന്‍ജിന്‍ നിര്‍ത്തിയശേഷമാണ് ഗ്രൗണ്ട് സ്റ്റാഫ് അറ്റകുറ്റപ്പണികള്‍ നടത്തുക. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ സി.എം.ഡി അശ്വനി ലോഹാനി വ്യക്തമാക്കി. ജീവനക്കാരന്‍ മരിച്ചത് അപകടത്തിലാണെന്ന് സ്ഥിരീകരിച്ച ഡയറ്കടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Viewing all articles
Browse latest Browse all 20539

Trending Articles