Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20542

പള്‍സര്‍ ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും;നല്‍കിയത് ഒരു സ്ത്രീയാണെന്നുമുള്ള നടിയുടെ വെളിപ്പെടുത്തല്‍ ക്വട്ടേഷന്‍ കൊടുത്തത് ബ്യുട്ടീഷനോ ?

$
0
0

നെടുമ്പാശ്ശേരി:ക്വട്ടേഷന്‍ കൊടുത്തത് ബ്യുട്ടീഷനോ ?  ആക്രമിക്കപ്പെട്ട നടിയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുക്കും. പള്‍സര്‍ സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഇത് നല്‍കിയത് ഒരു സ്ത്രീയാണെന്നും നടി കഴിഞ്ഞദിവസം ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ആരാണെന്നതുസംബന്ധിച്ച് സൂചനയുണ്ടെന്നും എന്നാല്‍, വ്യക്തമായ തെളിവ് നല്‍കാന്‍ കഴിയാത്തതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്നുമാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ച് വ്യക്തതവരുത്താനാണ് തീരുമാനം. നടി സംശയിക്കുന്ന സ്ത്രീയെ അന്വേഷണസംഘം ചോദ്യംചെയ്യും.

മലയാളത്തിലെ മറ്റൊരു നടിയാണ് ഇതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. നടി പരസ്യമായി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഇതിെന്‍റ വസ്തുത അന്വേഷിച്ചില്ലെങ്കില്‍ കേസിനെ ബാധിക്കുമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച ഉപദേശം.pulsarn1 സംശയനിഴലിലുള്ള സ്ത്രീയുടെയും കൂടെയുള്ളവരുെടയും മൊബൈല്‍ ഫോണില്‍നിന്ന് പോയ കാളുകള്‍ ഉള്‍പ്പെടെ വിശദമായി അന്വേഷിക്കാനാണ് തീരുമാനം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണ വിവരങ്ങളൊന്നും പുറത്തുവിടരുതെന്ന് കര്‍ശനിര്‍ദേശം നല്‍കും .അതുപോലെ നടി ആക്രമിക്കപ്പെട്ട ദിവസം ഗുണ്ടസംഘത്തിെന്‍റ രണ്ട് വാഹനങ്ങള്‍ കൂടാതെ വേറെയും ചില വാഹനങ്ങള്‍ ഈ പാതയിലൂടെ പലവട്ടം ഗുണ്ടകളുടെ പ്രവൃത്തികള്‍ക്ക് മറനല്‍കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. പാതയോരങ്ങളിലെ വിവിധ കാമറദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നുന്ന രീതിയില്‍ നീങ്ങിയ ഏതാനും വാഹനങ്ങള്‍ കണ്ടെത്തിയത്.

ചില വാഹനങ്ങള്‍ റെന്‍റ് എ കാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചായിരിക്കും പുതിയ അന്വേഷണം വ്യാപിപ്പിക്കുക.
ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണിലേക്ക് അക്രമം നടക്കുമ്പോള്‍ ചില കാളുകള്‍ എത്തിയിരുന്നു. ഇത് ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടവരുടേതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

The post പള്‍സര്‍ ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും;നല്‍കിയത് ഒരു സ്ത്രീയാണെന്നുമുള്ള നടിയുടെ വെളിപ്പെടുത്തല്‍ ക്വട്ടേഷന്‍ കൊടുത്തത് ബ്യുട്ടീഷനോ ? appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20542

Trending Articles