ക്രൈം ഡെസ്‌ക്
ലണ്ടൻ: ബന്ദികളെ നിരത്തി നിർത്തി ഐഎസ് ഭീകരർ തലയറുക്കുന്നതിനിടെ കത്തിയിലെ ചോര ചോര തുടച്ചു കൊടുക്കുന്നത് ഒരു കൊച്ചു പയ്യൻ. സിറിയയിൽ നിന്നു ഐഎസ്ഭീകരർ പിടികൂടിയ ബന്ദികളുടെ തലയറുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടതിലാണ് കത്തിയിലെ ചോര തുടയ്ക്കുന്ന ആറുവയസുകാരന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്.
ദമാസ്‌കസിലെ തടാകക്കരയിൽ നിരത്തി നിർത്തിയ ആറു ബന്ദികളെയാണ് തീവ്രവാദികൾ കഴുത്തറുത്തു കൊല്ലുന്നത്. തീവ്രവാദികൾ ഓരോരുത്തരെയായി കഴുത്തറുത്തു വീഴ്ത്തുമ്പോൾ ഇതിനിടയിലൂടെയാണ് ഈ കുട്ടി നടന്നു നീങ്ങുന്നത്.
ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തലയറുക്കാനുള്ള കത്തികൾ ഭീകരർക്ക് കൊടുക്കുന്നത് ഈ കുട്ടിയാണെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. വിശ്വാസ വഞ്ചകരും, അവരുടെ കൊലയാളികളും ഒരിക്കലും നരകത്തിൽ കണ്ടുമുട്ടില്ലെന്ന് വീഡിയോയിൽ കുട്ടി പറയുന്നുണ്ട്. ഭീകരസംഘടനായ ഐ.എസ് തന്നെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
രണ്ട് ഭീകരരാണ് കുട്ടിയുടെ കയ്യിൽ നിന്ന് കത്തി എടുത്ത് ഇരകളുടെ സമീപത്തേക്ക് തലയറുക്കാനായി പോകുന്നത്. ആരെയൊക്കെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് വ്യക്തമല്ല. ഒഴുക്കു വെള്ളത്തിന് സമീപത്ത് നിന്നാണ് ഭീകരർ വധശിക്ഷ നടപ്പിലാക്കുന്നത്.
തലയറുത്തതിന് ശേഷം മൃതദേഹങ്ങൾ വെള്ളത്തിൽ ഉപേക്ഷിക്കുകയാണ് ചെയ്തത്. രക്തം വെള്ളത്തിൽ കലർന്ന് ഒഴുകുന്നതും ദൃശ്യങ്ങളിൽ കാണാം.
ഓരോ ബന്ദികളുടെയും കഴുത്തറുത്ത ശേഷം രക്തം ഇറ്റുവീഴുന്ന കത്തി കുട്ടിയുടെ കയ്യിലേയ്ക്കാണ് ഓരോ തീവ്രവാദിയും കൈമാറുന്നത്. ഒരു ബന്ദിയുടെ കഴുത്തറുക്കുമ്പോൾ രക്തം കുട്ടിയുടെ മുഖത്തേയ്ക്കു തെറിച്ചു വീഴുന്നുണ്ട്. മുഖത്ത് തെറിച്ചു വീണ രക്തം കുട്ടി തുടച്ചു കളയുന്ന ദൃ്ശ്യവും വീഡിയോയിൽ വ്യക്തമായി കാണാം. ഐഎസ് ഭീകരതയുടെ മറ്റൊരു മുഖമാണ് ഇവിടെ വ്യക്തമാകുന്നത്.
The post ആറു വയസുകാരൻ കളിക്കുന്നത് അറുത്തിട്ട തലകൾക്കിടയിൽ; ഐഎസിനൊപ്പം ബന്ദികളുടെ തലയറക്കുന്ന കുട്ടിയുടെ വീഡിയോ പുറത്ത്: ഐഎസ് ക്യാംപിലെ ക്രൂരതകൾ പുറത്ത് appeared first on Daily Indian Herald.