Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

വിവാഹ നിശ്ചയം നടത്തിയ ശേഷം വന്‍തുകയും സ്വര്‍ണവും സ്ത്രീധനം ആവശ്യപ്പെട്ട് വരന്റേയും കുടുബത്തിന്റേയും നിരന്തര ശല്യം.ഫേസ്ബുക്ക് പോസ്റ്റിട്ട് വിവാഹം ഉപേക്ഷിച്ച മലയാളി യുവതി രമ്യസോഷ്യല്‍ മീഡിയയിലെ പുതിയ താരം.

$
0
0

തൃശൂര്‍: പ്രതിശ്രുത വരനും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം ഉപേക്ഷിച്ച മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തൃശൂര്‍ സ്വദേശിയായ രമ്യ രാമചന്ദ്രനാണ് പ്രതിശ്രുത വരനും കുടുംബവും വിവാഹമുറപ്പിച്ചശേഷം നിരന്തരം സ്ത്രീധനത്തിനായി ശല്യപ്പെടുത്തിയതോടെ തീരുമാനത്തില്‍നിന്നും പിന്മാറിയത്.

ramya -fbവിവാഹ നിശ്ചയത്തിന് മുന്‍പ് പെണ്‍കുട്ടിയെ മാത്രം മതിയെന്നായിരുന്നു വരന്റെയും വീട്ടുകാരുടെയും നിലപാട്. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞതോടെ അഞ്ച് ലക്ഷം രൂപയും അമ്പതു പവനും സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ കുടുംബം രംഗത്തെത്തി. ഇതോടെയാണ് യുവതി വിവാഹമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.സ്ത്രീധന സംവിധാനത്തിന് താന്‍ എതിരായതു കൊണ്ട് ഈ വിവാഹം വേണ്ടെന്നു വയ്ക്കുന്നുവെന്ന് രമ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. പണം കൊടുത്ത് ഇത്തരത്തിലൊരു വ്യക്തിയെയും കുടുംബത്തേയും വാങ്ങുന്നത് തനിക്ക് നഷ്ടമാണെന്നും രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇതിനോടകം തന്നെ നിരവധി കമന്റുകളും ലൈക്കുകളും ഷെയറുകളുമാണ് രമ്യയുടെ പോസ്റ്റിന് ലഭിയ്ക്കുന്നത്.


Viewing all articles
Browse latest Browse all 20522

Trending Articles