Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20532

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍ സൈബര്‍ സെല്ലിനെയും കേന്ദ്ര സംസ്ഥാന ആഭ്യന്തര വകുപ്പുകളെയും സമീപിക്കുന്നു.

$
0
0

ഒടുവില്‍ മഞ്ജു വാര്യര്‍ മൗനം വെടിയുന്നു.തനിക്കെതിരെ വ്യാജ പ്രചരണം അഴിച്ചു വിടുന്നവര്‍ക്ക് എതിരെ നിയമനടപടിക്ക് താരം ഒരുങ്ങിയതായി റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍ പരസ്യ സംവിധായകനുമായി പ്രണയത്തില്‍ ആണെന്നും ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്നുമുള്ള പ്രചരണം കഴിഞ്ഞ കുറച്ചു നാളായി സോഷ്യല്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ടായിരുന്നു. പ്രണയം മൂത്ത് പരസ്യ വിസംവിധായകന്റെ കുടുംബം തകര്‍ന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെളിവ് എന്ന് പറഞ്ഞു മഞ്ജുവിന്റെതെന്ന പേരിലുളള വ്യാജ വാട്‌സ് ആപ്പ് മെസ്സേജും കൊച്ചി ബിനാലെ സന്ദര്‍ശിക്കാന്‍ പോയ വേളയില്‍ ഇന്റീരിയര്‍ ഡിസൈനര്‍ റിയാസ് കോമുവുമായി എടുത്ത ഫോട്ടോ, ഒരു പരസ്യ സംവിധായകന്റേത് എന്ന്‌ പറഞ്ഞും പ്രചരിപ്പിക്കുന്നുണ്ട്.

 

ഏതോ കേന്ദ്രം രാപ്പകലില്ലാതെ വാട്‌സ് ആപ്പിലും മെയിലിലും ഫേസ് ബുക്കിലും പ്രചാരണം അഴിച്ചു വിടുന്നു. കണ്ട ഉടനെ സത്യാവസ്ഥ മനസ്സിലാക്കാതെ വ്യാപകമായി പ്രചരിപ്പിക്കുന്നവരും ഉണ്ട്. മഞ്ജു വാര്യര്‍ എന്ന് മാത്രമല്ല ഒരു സ്ത്രീക്ക് നേരെയും ഇങ്ങനെ പ്രചാരണം നടത്താന്‍ പാടില്ല. പരാതി കൊടുത്താല്‍ മാത്രമാണ് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇനി പരാതി കൊടുക്കാതിരിക്കാനാവില്ല. എന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ ബിഗ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ ആക്രമണത്തിന് പിന്നിലെ ശക്തികളെ പിടിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നും അവര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ ഇന്റീരിയര്‍ ഡിസൈനര്‍ റിയാസ് കോമുവിനൊപ്പം.
മഞ്ജു വാര്യര്‍ ഇന്റീരിയര്‍ ഡിസൈനര്‍ റിയാസ് കോമുവിനൊപ്പം.

വിവാദങ്ങളില്‍ തന്നെ വലിചിഴക്കുമ്പോഴും ഒരു വിവാദത്തിലും അഭിപ്രായം പറയാതെ മാറി നില്‍ക്കാറുള്ള മഞ്ജു വാര്യര്‍ ഇത്തവണ കേന്ദ്ര സംസ്ഥാന ആഭ്യന്തര വകുപ്പിനെ സമീപിക്കുകയാണ്. സര്‍ക്കാരിന്റെ പല സാമൂഹ്യ പരിപാടികളിലും സജീവമായി പങ്കെടുക്കുകയും ബ്രാന്‍ഡ് അബാസിഡറായും മഞ്ജു പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പരാതികളില്‍ ഈയിടെ ആയി ശക്തമായ നടപടികള്‍ ആണ് സ്വീകരിക്കുന്നത്. ഉറവിടം കണ്ടെത്താന്‍ വലിയ പ്രയാസമൊന്നും സൈബര്‍ പോലീസിനു ഉണ്ടാവുമെന്ന് കരുതുന്നില്ല. വ്യാജ വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും ഒക്കെ കുടുങ്ങുമെന്നാണ് മനസ്സിലാക്കുന്നത്. ചില ഓണ്‍ലൈന്‍ പത്രങ്ങളും സത്യാവസ്ഥ മനസ്സിലാക്കാതെ വാര്‍ത്ത കൊടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ ആഭ്യന്തര വകുപ്പിനെ കൂടാതെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും പരാതി കൊടുക്കുന്നുണ്ട്.

Manju warrier dih
സിനിമയില്‍ ഏറ്റവും ഉദിച്ചു നില്‍ക്കുന്ന കാലത്ത് മറ്റൊരു ചലച്ചിത്ര താരം ആയ ദിലീപിനെ വിവാഹം ചെയ്ത് ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്ന മഞ്ജു വാര്യര്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഹൗ ഓള്‍ഡ് ആര്‍ യു എന്നാ സിനിമയിലൂടെ തിരിച്ചു വന്നത് . പതിനഞ്ചു വര്‍ഷം എന്ത് കൊണ്ട് സിനിമയില്‍ അഭിനയിക്കാത്തതും പൊതു പരിപാടിയില്‍ വരാഞ്ഞതും എന്ന് ഇപ്പോഴും മഞ്ജു വാര്യര്‍ തുറന്നു പറഞ്ഞിട്ടില്ല. അത്തരം ചോദ്യങ്ങളില്‍ നിന്നെല്ലാം അവര്‍ ഒഴിഞ്ഞു മാറി.
ഭര്‍ത്താവുമായി പിരിയുന്ന സമയത്തോ, കഴിഞ്ഞിട്ടോ തനിക്കെതിരെ പ്രചരിക്കുന്ന ഒരായിരം കഥകളും ഉപ കഥകളും അറിഞ്ഞിട്ടും പ്രതികരിക്കാതെ, പേരിനു പോലും ഭര്‍ത്താവിനെ ഒന്ന് കുറ്റപ്പെടുത്താതെ മാന്യത സൂക്ഷിച്ച മഞ്ജുവിനെ അംഗീകരിക്കുന്നതിനു പകരം അവര്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നതായിരുന്നു നമ്മുടെ പ്രശനം. പ്രതികരിക്കാത്തത് കൊണ്ട്, ദിലീപിനെ കുറ്റപ്പെടുത്താത്തതു കൊണ്ട്, സ്വത്തിലോ സമ്പാദ്യത്തിലോ അവകാശം പറയാതിരുന്നാല്‍ അങ്ങനെ ചെയ്യുന്നവരാകുമോ കുറ്റക്കാര്‍. മഞ്ജു വിനെ തെറി പറയാന്‍ മിടുക്ക് കാണിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ നിങ്ങളെ ആരെങ്കിലും അസഭ്യം പറയുമ്പോള്‍ മാന്യതയും സംസ്‌കാരവും ശീലവും കൊണ്ട് നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, തെറി വിളിച്ചവനെക്കാള്‍ അപരാധിയാവുമോ നിങ്ങള്‍ കേരളത്തിലെ മറ്റേതൊരു താരം ചെയ്യുന്നതിനേക്കാള്‍ സമൂഹത്തിനു വേണ്ടി തന്നെകൊണ്ട് കഴിയുന്നത് പോലെ മഞ്ജു വാര്യര്‍ സഹായം എത്തിക്കുന്നു.

പത്രങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് മാത്രം വെച്ച് പറയുക ആണെങ്കില്‍ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി മഞ്ജു ചിലവിടുന്നത് വര്‍ഷത്തില്‍ 70 ലക്ഷം രൂപയാണ്. മറ്റാരാണ് അങ്ങനെ ചെയ്യുന്നത്. ഏറ്റവും ഒടുവില്‍ അമ്പിളി ഫാത്തിമയിലേക്കും ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതാശ്വസത്തിലേക്കും എത്തി നില്‍ക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍. ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. മഞ്ജു വാര്യര്‍ ആണ് കേരളത്തില്‍ നിന്ന് ആദ്യമായി ചെന്നൈ ദുരിതാശ്വാസത്തിലേക്കുള്ള സഹായം എത്തിച്ചത്. അവരത് ഒരു ഫേസ്ബുക്കിലും ഇട്ടില്ല. അവര്‍ ആരോടും വാര്‍ത്ത ആക്കാന്‍ പറഞ്ഞില്ല. പലരെയും കണ്ടെത്തിയത് പല പ്രമുഖ മാധ്യമങ്ങളുടെയും സഹായത്തോടെ ആയിരുന്നു.


Viewing all articles
Browse latest Browse all 20532

Trending Articles