തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി പബ്‌ളിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തും. ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ കാണുന്നതിന് മുന്‍പ് സി.പി ഉദയഭാനു സെക്രട്ടേറിയേറ്റിലെത്തി സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സി.പി ഉദയഭാനുവുമായുള്ള ചര്‍ച്ചക്ക് ശേഷം 5.30ന് മാധ്യമങ്ങളെ കാണുമെന്ന് ജിഷ്ണുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്.
സി.പി.ഐ നേതൃത്വത്തിന്റെ ശ്രമഫലമായാണ് സമരം ഒത്തുതീര്‍പ്പിലെത്തുന്നത്. സമരം ഉടന്‍ ഉടന്‍ ഒത്തുതീരുമെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കാനം പറഞ്ഞു. കോടിയേരിയുമായി സംസാരിച്ച ശേഷമാണ് കാനം മഹിജയെ സന്ദര്‍ശിച്ചത്. എം.വി ജയരാജനുമായും കാനം ടെലിഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന എല്‍.ഡി.എഫ് നേതാക്കള്‍ മഹിജയെ സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.
The post ജിഷ്ണുവിന്റെ കുടുംബം വൈകീട്ട് മാധ്യമങ്ങളെ കാണും: സര്‍ക്കാരുമായി ജിഷ്ണുവിന്റെ കുടുംബം ചര്‍ച്ചയ്ക്ക് appeared first on Daily Indian Herald.