തൃശൂര്‍: ജിഷ്ണു പ്രാണോയ് കേസില്‍ ഒളിവിലായിരുന്ന പാമ്പാടി നെഹ്രു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹിജയുടെ ബന്ധുക്കള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് പോലീസ് അറസ്റ്റന് തുനിഞ്ഞതെന്നതും ശ്രദ്ധേയമാണ്.
കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍വച്ച് ജിഷ്ണുവിനു മര്‍ദനം ഏറ്റെതായി ആരോപണം ശക്തമായിരുന്നു. ജിഷ്ണു കേസ് അന്വേഷിക്കാന്‍ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
The post പോലീസ് അനങ്ങി തുടങ്ങി’ ജിഷ്ണു കേസില്‍ ഒളിവിലായിരുന്ന ശക്തിവേല്‍ അറസ്റ്റില്‍ appeared first on Daily Indian Herald.