തിരുവനന്തപുരം: ക്രമസമാധാന നില തകരുന്നു…? സംസ്ഥാനത്തെ ക്രമസമാധാന നില തകരുന്നുവെന്ന പരാതികള്‍ക്കിടെ മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇൗ മാസം 22, 24, 29, 30 തിയതികളിലായാണ് ഉദ്യോഗസ്ഥരുടെ യോഗം. തിരുവനന്തപുരം, എറണാകുളം,തൃശൂര്‍, കണ്ണുര്‍ റേയ്ഞ്ച് അടിസ്ഥാനത്തിലാവും യോഗം നടക്കുക. യോഗങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പെങ്കടുക്കും. എസ്.െഎ മുതല്‍ െഎ.ജി വരെയുള്ളവര്‍ യോഗങ്ങളിലുണ്ടാവും. താഴെ തട്ടിലുള്ള പൊലീസ് സംവിധാനത്തില്‍ പോരായ്മകള്‍ ഉണ്ടെന്നതിെന്‍റ അടിസ്ഥാനത്തില്‍ നേരത്തെ തീരുമാനച്ചതാണ് യോഗം. എന്നാല്‍ പുതിയ സാഹചര്യങ്ങളില്‍ യോഗത്തിന് പ്രാധാന്യമേറിയിരിക്കുകയാണ്.
അതേ സമയം, ജിഷ്ണുവിനും കുടുംബത്തിനും എതിരെ നടന്ന പൊലീസ് അതിക്രമത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് െഎ.ജി മനോജ് എബ്രഹാം ഡി.ജി.പിക്ക് ഇന്ന് കൈമാറും. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഡി.ജി.പി ഒാഫീസിന് മുമ്പില്‍ നടന്ന പ്രശ്നങ്ങളില്‍ പൊലീസ് ഇടപ്പെടതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നാണ് സൂചന.
The post ക്രമസമാധാന നില തകരുന്നു…?മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു appeared first on Daily Indian Herald.