ചണ്ഡിഗഡ്: പല്‍വാല്‍ റെയില്‍വേ സ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മരിച്ചത്. സഞ്ചര്‍ ട്രെയിനും എക്സ്പ്രസ് ട്രെയിനും തമ്മിലാണ് കൂട്ടുപിടിച്ചത്. മുംബൈയില്‍ നിന്നും ഹരിദ്വാറിലേയ്ക്ക് പോയ ലോക്മാന്യ തിലക് എക്സ്പ്രസിന്റെ പിന്നിലാണ് ലോക്കല്‍ ട്രെയിന്‍ ഇടിച്ചുകയറിയത്. അപകടത്തിനു കാരണം കനത്ത മൂടല്‍ മഞ്ഞും ലോക്കല്‍ ട്രെയിന്‍ ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഫരീദാബാദ്, പല്‍വാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
↧