അമ്മ മരിച്ചതിന് ശേഷം തുടര്‍ന്ന് പിഞ്ച് കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല, കരച്ചില്‍ കണ്ട് ആശ്വസിപ്പിക്കാനാകാത്ത വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഡല്‍ഹിയില്‍ കൈലാഷ് നഗറില്‍ വിജയ് ദ്വിവേദി(30) ആണ് തന്റെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ കരച്ചിലിനുമുന്നില്‍ ജീവിതം അവസാനിപ്പിച്ചത്.
രണ്ടാഴ്ചയ്ക്കു മുമ്പ് വിജയയുടെ ഭാര്യ പ്രിയ ആത്മഹത്യ ചെയ്തിരുന്നു. അമ്മയെ കാണാതായതോടെ ഇവരുടെ മകന്‍ വാശി പിടിച്ച് കരച്ചില്‍ പതിവാക്കിയതോടെയാണ് അച്ഛന്‍ തളര്‍ന്നത്. മാര്‍ച്ച് 22 നു ഭാര്യ പ്രിയ റൂമില്‍ തൂങ്ങിമരിച്ച അതേ സ്ഥലത്തു തന്നെയാണ് ദ്വിവേദിയും ജീവനൊടുക്കിയത്.
‘എന്റെ കുഞ്ഞിന്റെ കരച്ചില്‍ എനിക്ക് താങ്ങാനാകുന്നില്ല. അവന്റെ ആവശ്യം എനിക്ക് സാധിച്ചു കൊടുക്കാന്‍ കഴിയില്ല. ഭാര്യയില്ലാതെ ഒറ്റപ്പെട്ടുപോകുന്നു. ഞാനും അവളുടെ അടുത്തേക്ക് പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുപി ലക്‌നൗ സ്വദേശികളായ ഇവര്‍ നാലു വര്‍ഷം മുമ്പാണ് വിവാഹിതരായത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പ്രിയ ആത്മഹത്യ ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി. വിജയ് ദ്വിവേദി വസ്ത്ര നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്നു.
The post അമ്മ മരിച്ചതിന് ശേഷം കുഞ്ഞ് കരച്ചിലടക്കിയില്ല; കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത വിഷമത്തില്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു appeared first on Daily Indian Herald.