Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20548

ഓട്ടത്തിനിടയില്‍ വാഹനങ്ങള്‍ കത്തുന്നത് തുടര്‍ സംഭവമാകുന്നു; ചൂട് കൂടിയതും വാഹനങ്ങള്‍ കൃത്യമായി സര്‍വ്വീസ് ചെയ്ത് ഉപയോഗിക്കാത്തതും കാരണം

$
0
0

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ കത്തുന്ന വാര്‍ത്തകള്‍ തുടര്‍ക്കഥയാകുകയാണ്. കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലോ ഫ്‌ലോര്‍ ബസിന് ഓട്ടത്തിനിടെ തീപിടിച്ചത് ഉള്‍പ്പെടെ നെടുങ്കണ്ടത്തു സ്‌കൂള്‍ ബസിനും തീപിടിച്ചതും കാഞ്ഞാറില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചതും ഉള്‍പ്പെടെ അപകടങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. ഇവയിലെല്ലാം നാട്ടുകാരുടെ ഇടപെടല്‍ ഉണ്ടായതിനാല്‍ മാത്രം അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

ഇതിനു മുന്‍പും ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടിത്തം ഇങ്ങനെ പലപ്പോഴും വാഹനങ്ങള്‍ തീപിടിക്കാനുള്ള പ്രധാന കാരണം ‘ഷോര്‍ട് സര്‍ക്യൂട്ട്’ ആണ്. ഇതു സംഭവിക്കുന്നതിനു മുന്‍പു മിക്കവാറും സന്ദര്‍ഭങ്ങളില്‍ ‘ഫ്യൂസ്’ എരിഞ്ഞമരാറുണ്ട്. ഫ്യൂസ് എരിഞ്ഞതിന്റെ കാരണം മനസ്സിലാക്കി, ഉടന്‍ വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. പക്ഷേ, ഭൂരിഭാഗം പേരും ഇതു ഗൗരവമായി എടുക്കാറില്ല. പലപ്പോഴും തനിയെ ഫ്യൂസ് മാറ്റിയിട്ട് വാഹനം ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുവാന്‍ നോക്കുകയാണു ചെയ്യാറ്.

അതു ചിലപ്പോള്‍ ഷോര്‍ട് സര്‍ക്യൂട്ടിനു കാരണമാകുന്നു. സീലു പൊട്ടിയ വയറിങ്ങുകള്‍, കൃത്യമല്ലാത്ത വയറിങ് എന്നിവയും ഷോര്‍ട് സര്‍ക്യൂട്ടിനു കാരണമാകാം. വാഹനം വാങ്ങിക്കഴിഞ്ഞ് അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളില്‍ പോയി എക്‌സ്ട്രാ ആക്‌സസറീസ് ഘടിപ്പിക്കുമ്പോള്‍ അവര്‍ പലപ്പോഴും എളുപ്പത്തിന് വയറുകള്‍ മുറിച്ചുചേര്‍ക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ലൈന്‍ കട്ട് ചെയ്തായിരിക്കും ഇങ്ങനെ മുറിച്ചുചേര്‍ക്കുന്നത്.

ഇവിടെ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രത്യേക ലാംപുകള്‍ ഘടിപ്പിക്കുന്നതും പലപ്പോഴും അപകടം വരുത്തിവയ്ക്കും. കാറുകളില്‍ ഹെഡ് ലാംപുകളിലെ ബള്‍ബുകള്‍ക്ക് അതതു കമ്പനികള്‍ ശേഷി നിശ്ചയിച്ചിട്ടുണ്ട്. ആ ബള്‍ബ് മാറ്റി ശേഷികൂടിയ ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഓട്ടമൊബീല്‍ എന്‍ജിനീയര്‍മാര്‍ പറയുന്നു. അന്തരീക്ഷ താപനില പൊതുവെ ഉയര്‍ന്നുനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായാല്‍ പെട്ടെന്നു തീപടരാന്‍ സാധ്യത കൂടുതലാണെന്നും ഇവര്‍ പറയുന്നു. കൂളന്‍ഡ് കൃത്യമായ അളവിലുണ്ടോ എന്നു നോക്കണം. ഇതു കുറഞ്ഞാല്‍ വാഹനം ചൂടായി പുക വരും.

ന്മ ഇന്ധനം, എന്‍ജില്‍ ഓയില്‍ എന്നിവയുടെ ചോര്‍ച്ച പെട്ടെന്ന് അപകടം ക്ഷണിച്ചുവരുത്തിയേക്കാം. ഫ്യൂവല്‍ ഇന്‍ജക്ടര്‍, ഫ്യൂവല്‍ പ്രഷര്‍ റെഗുലേറ്റര്‍ എന്നിവയിലുണ്ടാകുന്ന തകരാര്‍ മൂലം ഇന്ധനം ചോരാം. ഇത്തരത്തില്‍ ചോരുന്ന ഇന്ധനം ഇഗ്‌നീഷ്യന്‍ സോഴ്‌സുമായി ചേര്‍ന്നാല്‍ പെട്ടെന്നു തീപിടിക്കും. ശരിയായി കണക്ട്‌ െചയ്യാത്ത ബാറ്ററി, സ്റ്റാര്‍ട്ടര്‍ തുടങ്ങി സ്റ്റീരിയോ വരെ ചിലപ്പോള്‍ തീപിടിത്തത്തിനു കാരണമായേക്കാം.

ചിലപ്പോഴൊക്കെ വാഹനത്തില്‍നിന്നു പ്ലാസ്റ്റിക് അല്ലെങ്കില്‍ റബര്‍ കത്തിയ മണം വരും. എന്‍ജിന്‍ ഓഫാക്കി ഉടന്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക. എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ കൊണ്ടുപോകരുത്. വാഹനങ്ങളില്‍ ഇരുന്നു പുകവലിക്കരുത്. യഥാസമയം വേണ്ട അറ്റകുറ്റപ്പണികള്‍ നടത്തുക.

The post ഓട്ടത്തിനിടയില്‍ വാഹനങ്ങള്‍ കത്തുന്നത് തുടര്‍ സംഭവമാകുന്നു; ചൂട് കൂടിയതും വാഹനങ്ങള്‍ കൃത്യമായി സര്‍വ്വീസ് ചെയ്ത് ഉപയോഗിക്കാത്തതും കാരണം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20548

Trending Articles