Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20618

39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ടു

$
0
0

കിളുന്നു പയ്യന്‍മാരെ ചാക്കിട്ടു പിടിക്കുന്ന ചേച്ചി 39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ടു.
അവരൊരിക്കലും തങ്ങളുടെ കുട്ടികളെ ഇങ്ങനെ ചൂഷണം ചെയ്യുമെന്ന് ആ രക്ഷിതാക്കള്‍ വിചാരിച്ചില്ല. നാണക്കേടാണങ്കിലും അവര്‍ അവസാനം പരാതി നല്‍കി. സത്യം ബോധ്യമായ കോടതി അവരെ ശിക്ഷിച്ചു.കൗമാരക്കാരായ ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യവും മയക്കുമരുന്നും നല്‍കിയശേഷം അവരുമായി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ട 39കാരിയെ കോടതി ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മില്‍ട്ടണ്‍ കെയ്ന്‍സിലെ അമാന്‍ഡ തോംകിന്‍സാണ് 13നും 15നും ഇടയില്‍പ്രായമുള്ള ആണ്‍കുട്ടികളെ സ്വന്തം വീട്ടില്‍വെച്ച് പീഡിപ്പിച്ചത്. തന്റെ ഇളയകുട്ടികള്‍ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അമാന്‍ഡയുടെ ഈ പേക്കൂത്ത്.

സ്ത്രീത്വത്തിനുതന്നെ അപമാനമാണ് അമാന്‍ഡയെന്ന് ശിക്ഷ വിധിച്ചുകൊണ്ട് എയ്ല്‍സ്ബറി ക്രൗണ്‍ കോടതി അഭിപ്രായപ്പെട്ടു. ഭ്രാന്തമായ ലൈംഗികാസക്തിയാണ് അമാന്‍ഡയെക്കൊണ്ട് ഇതു ചെയ്യിച്ചതെന്നും കോടതി വിലയിരുത്തി.. കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ അമാന്‍ഡ, അവരിലൊരാളോട് താന്‍ ഗര്‍ഭിണിയായെന്നും തനിക്ക് അബോര്‍ഷന്‍ വേണമെന്നും പറഞ്ഞതായും അന്വേഷണോദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. അമാന്‍ഡയുടെ ചെയ്തികള്‍ കുട്ടികള്‍ക്ക് കടുത്ത മാനസികാഘാതമായി മാറിയെന്നും കോടതി നീരിക്ഷിച്ചു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ഈ രീതിയില്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്ന അമാന്‍ഡ സ്ത്രീത്വത്തിന് അപമാനമാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് ജഡ്ജി ഫ്രാന്‍സിസ് ഷെറിഡാന്‍ പറഞ്ഞു. മദ്യത്തിന്റെ ലഹരിയിലാണ് താനിതൊക്കെ ചെയ്തതെന്ന അമാന്‍ഡയുടെ വാദം കോടതി അംഗീകരിച്ചില്ല. സ്വന്തം ലൈംഗിക സംതൃപ്തിക്കുവേണ്ടി കുട്ടികളെ ദുരപയോഗം ചെയ്യാന്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഇതൊക്കെ ചെയ്തതെന്നും കോടതി അഭിപ്രായപ്പെട്ടു.

സ്ഥിരം മദ്യപാനിയായ അമാന്‍ഡ, മദ്യപിച്ചുകഴിഞ്ഞാല്‍ സ്വന്തം കുട്ടികള്‍ക്കുപോലും അപകടകാരിയായ അമ്മയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത കുട്ടികളെ ഗ്രൂപ്പ് സെക്‌സിലേക്ക് നയിച്ചത് ക്രൂരമാണ്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ സ്വന്തം കുട്ടികള്‍ വീട്ടിലുണ്ടെന്ന കാര്യം പോലും അമാന്‍ഡ പരിഗണിച്ചില്ല. വിചാരണാ വേളയില്‍ ഒരിക്കല്‍പ്പോലും പശ്ചാത്തപിക്കുന്ന മുഖത്തോടെ അമാന്‍ഡയെ കണ്ടില്ലെന്നും ജഡ്ജി ശിക്ഷ വിധിച്ചുകൊണ്ട് പറഞ്ഞു.

The post 39കാരി ആറ് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രൂപ്പ് സെക്‌സിലേര്‍പ്പെട്ടു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20618

Trending Articles