ഹര്‍ത്താല്‍ നിരോധിക്കണമെന്ന കേരളീയന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് സുപ്രിം കോടതി തള്ളിയത്.. പൗരന്റെ സഞ്ചാര സ്വതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹര്‍ത്താലുകള്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളിയായ ഷാജി കെ കോടങ്കണ്ടത്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ഇത് മൗലീകാവകാശങ്ങളുടെ ലംഘനമാകുമെന്ന് പറഞ്ഞ് തള്ളി.
പ്രതിഷേധിക്കാനുള്ള അവകാശം മൌലികാവകാശമാണെന്നും, ഹര്‍ത്താലുകള്‍ നിരോധിച്ചാല്‍ ആ അവകാശത്തിനാണ് വിലങ്ങ് വീഴുകയെന്നും കോടതി നിരീക്ഷിച്ചു.
The post ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; പ്രതിഷേധിക്കാനുള്ള അവകാശം മൗലീക അവകാശമാണെന്നും കോടതി appeared first on Daily Indian Herald.