തിരുവനന്തപുരം: ഫോണ്‍ വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് തോമസ്ചാണ്ടിയെ തെരഞ്ഞെടുത്തു. എന്‍.സി.പി നേതൃത്വവും എല്‍.ഡി.എഫ് നേതാക്കളും തമ്മില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. നാളെ വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചാണ്ടിയെ തെരഞ്ഞെടുത്ത കാര്യം എല്‍.ഡി.എഫ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ നിന്നും എ.കെ ശശീന്ദ്രന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ചാണ്ടിയെ തീരുമാനിച്ചത്. ശശീന്ദ്രന്‍ രാജിവെച്ചതോടെ എന്‍.സി.പിയുടെ മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും മുന്നണിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി അടക്കമുള്ളവര്‍ ചാണ്ടി മന്ത്രിയാകുന്നതിനെ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടനാടില്‍ നിന്നുള്ള എം.എല്‍.എയായ തോമസ് ചാണ്ടി കുവൈത്ത് കേന്ദ്രമാക്കി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്നയാളാണ്.
മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാനില്ലെന്ന് ശശീന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്ക് എല്ലാ ആശംസകളും നേരുന്നതായി ശശീന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുന്നതിനായി തിരുവനന്തപുരത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
The post മന്ത്രിയാകാനില്ലെന്ന് ശശീന്ദ്രന്‍; തോമസ് ചാണ്ടി ഗാതഗത മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ appeared first on Daily Indian Herald.