Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതികള്‍ അടങ്ങുന്ന സംഘം പിടിയില്‍; നിര്‍ത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന് പിടിച്ചു

$
0
0

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവതികള്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തിനെ പീരുമേട് എക്‌സൈസ് സാഹസികമായി പിടികൂടി. കുമളി ചെക്ക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിക്കുകയായിരുന്നു സംഘം. ചെക്ക്‌പോസ്റ്റില്‍ വാഹനം നിര്‍ത്താതെ പോയ സംഘത്തെ എക്‌സൈസ് പിന്തുടരുകയായിരുന്നു.

കുമളിയില്‍ നിന്നും രക്ഷപെട്ട സംഘത്തിലെ രണ്ടു സ്ത്രീകള്‍ വഴിക്കിറങ്ങി ബസില്‍ കയറി. രണ്ടു പേര്‍ കാറില്‍ യാത്ര തുടര്‍ന്നെങ്കിലും മുണ്ടക്കയത്ത് വച്ച് സംഘത്തെ എക്‌സൈസ് കുടുക്കി. അപ്പോള്‍ വണ്ടിയില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു. എക്‌സൈസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താത്തതു കൊണ്ട് പിടിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെ കഞ്ചാവുമായി സ്ത്രീകളെ ബസില്‍ കയറ്റി വിടുകയായിരുന്നു. പിടിച്ചാലും കഞ്ചാവ് കണ്ടെത്താതിരിക്കാനായിരുന്നു ഇത്. പീരുമേടില്‍ വച്ചാണ് കാറിലുണ്ടായിരുന്നവരെ പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ ബസില്‍ യുവതികള്‍ പോയത് മനസ്സിലാക്കി. തുടര്‍ന്ന് അവരേയും പിടികൂടി. ദമ്പതികള്‍ ചമഞ്ഞാണ് നാലംഗ സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ഷെഫീഖ്, അനൂപ്, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി ജംസിയ, കോഴിക്കോട് സ്വദേശിനി ഷീബ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘത്തില്‍ നിന്നും മൂന്നരക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സ്വിഫ്റ്റ് കാറിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

മുണ്ടക്കയം ഓഫീസിലെ പൊലീസുകാരുടൈ സഹായവും ഇവരെ പിടിക്കാന്‍ എക്‌സൈസിന് കിട്ടി. മുന്‍കൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കടത്ത് പിടികൂടിയത്. സംശയം തോന്നാതിരിക്കാനാണ് സുന്ദരികളായ യുവതികളെ വാഹനത്തില്‍ കൊണ്ടുവന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

The post കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവതികള്‍ അടങ്ങുന്ന സംഘം പിടിയില്‍; നിര്‍ത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന് പിടിച്ചു appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles