കൃഷിയിടത്തില്‍ പോയ സുഹൃത്തിനെ കാണാതായി. കര്‍ഷകരായ നാട്ടുകാര്‍ തിരച്ചില്‍ നടത്തി ഒടുവില്‍ അവര്‍ കണ്ടെത്തിയതോ വീര്‍ത്ത വയറുമായി ഇഴയാന്‍ പോലും കഴിയാതെ കിടക്കുന്ന പെരുമ്പാമ്പിനെ. സംശയം തോന്നി പാമ്പിനെ കൊന്ന് വയറുകീറിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാണാതെ പോയ സുഹൃത്തിന്റെ മൃതദേഹം പാമ്പിന്റെ വയറിനുള്ളില്‍.
25കാരനായ അക്ബര്‍ സലൂബിറോയ്ക്കാണ് ദാരുണമായ അന്ത്യം നേരിടേണ്ടിവന്നത്. ഇന്‍ഡോനേഷ്യയിലെ സുലവേസിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് അക്ബറിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പിന്നില്‍ത്തന്നെയുള്ള കുറ്റിക്കാട്ടില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പിന്റെ വയറ്റില്‍ അക്ബര്‍ ധരിച്ചിരുന്നതിപോലുള്ള ബൂട്ടിന്റെ വ്യക്തമായ അടയാളം മുഴച്ചുനിന്നിരുന്നു. ഇതോടെയാണ് സംശയം ബലപ്പെട്ടതും നാട്ടുകാര്‍ പാമ്പിനെ പിടികൂടി കൊലപ്പെടുത്തിയതും.
കൂറ്റന്‍ വാള്‍കൊണ്ട് അതിന്റെ വയറുപിളര്‍ക്കുകയായിരുന്നു. വയറുകീറിയതോടെ, അക്ബറിന്റെ കാല്‍ കണ്ടെത്തി. പിന്നീട് മുഴുവന്‍ ശരീരവും. പാമ്പ് വിഴുങ്ങിയശേഷം ഉടച്ച നിലയിലായിരുന്നു ശരീരം. സംഭവ സമയത്ത് അക്ബറിന്റെ ഭാര്യ മാനു സ്ഥലത്തുണ്ടായിരുന്നില്ല. പൈശാചികമായ ദൃശ്യങ്ങള്‍ കണ്ട് അവര്‍ പിന്നീട് ബോധരഹിതയായി വീണു.
ഇരകളെ പിടികൂടിയാല്‍ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷമാണ് പെരുമ്പാമ്പ് വിഴുങ്ങുക. അക്ബറിനെയും പൂര്‍ണമായു വിഴുങ്ങിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയതെന്ന് വില്ലേജ് സെക്രട്ടറി സലൂബിറോ ജുനൈദി പറഞ്ഞു.
The post കൃഷിയിടത്തില്‍ കാണാതായ അന്വേഷിച്ചിറങ്ങിയവര്‍ കണ്ടെത്തിയത് പെരുമ്പാമ്പിനെ; വയറ് കീറി നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച appeared first on Daily Indian Herald.