Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20522

മൊഴി നല്‍കിയ ശേഷം സിനിമാ ഷൂട്ടിങ് മതിയെന്ന് സരിതയോട് കമ്മിഷന്‍

$
0
0

കൊച്ചി : സോളാര്‍ കേസില്‍ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നത് അടുത്തമാസം 15 ലേയ്ക്ക് മാറ്റി. ശാരീരികമായും മാനസികമായും അസ്വസ്ഥതകളുള്ളതിനാല്‍ ഇപ്പോള്‍ മൊഴിനല്‍കുന്നതിന് തടസ്സമുണ്ടെന്നും സമയം നീട്ടി നല്‍കണമെന്നും സരിത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കമ്മിഷന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്.
അതേസമയം, നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് ഹാജരാക്കാന്‍ സരിതയോട് സോളാര്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. മൊഴി നല്‍കാന്‍ എത്തുമ്പോള്‍ കത്തും ഹാജരാക്കണം. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും അന്ന് കോടതിയില്‍ ഹാജരാവാം. സരിതയുടെ വാദങ്ങളള്‍ക്കു മേല്‍ എതിര്‍ വാദങ്ങള്‍ ഉണ്ടെങ്കില്‍ ബിജുവിന് കമ്മിഷനെ ബോധിപ്പിക്കാമെന്നും ജസ്റ്റീസ് ശിവരാജന്‍ വ്യക്തമാക്കി. മൊഴിയെടുപ്പ് കഴിഞ്ഞ ശേഷം മതി സിനിമ അഭിനയമെന്നും കമ്മീഷന്‍ സരിതയോട് നിര്‍ദ്ദേശിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണന്‍ ലൈംഗിക ആരോപണം അടക്കമുള്ളവ ഉന്നയിച്ചതിനു ശേഷം സരിത അന്വേഷണ കമ്മീഷനു മുമ്പില്‍ ഹാജരാകുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളും ജനങ്ങളും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മുഖ്യമന്ത്രി സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു അഞ്ചര കോടി രൂപ വാങ്ങിയെന്നും മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള ആറു പ്രമുഖര്‍ സരിതയുമായി ബന്ധപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണു ബിജു രാധാകൃഷ്ണന്‍ കഴിഞ്ഞ ആഴ്ചയില്‍ കമ്മീഷനില്‍ ഉന്നയിച്ചത്. സരിത ഈ ആരോപണങ്ങള്‍ എല്ലാം മാധ്യമങ്ങളില്‍ നിഷേധിച്ചിരുന്നു.

സരിതയുമായി ആലോചിച്ചശേഷമാണ് താന്‍ കാര്യങ്ങള്‍ തുറന്നു പറയുന്നതെന്നായിരുന്നു ബിജുവിന്റെ നിലപാട്. ഇതടക്കമുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ച സരിത ഇന്നു കമ്മീഷനു മുന്നില്‍ എടുക്കുന്ന നിലപാടുകള്‍ ഏറെ ഔത്സുക്യത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനായുള്ള തന്ത്രത്തിന്റെ ഭാഗമായി ബിജു രാധാകൃഷ്ണന്‍ പച്ചക്കള്ളമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നുമാണു സരിത ആവര്‍ത്തിക്കുന്നത്. കമ്മീഷനു മുന്നില്‍ മറ്റെന്തെങ്കിലും വെളിപ്പെടുത്തലുകള്‍ സരിത നടത്തുമോയെന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകുന്നുണ്ട്.

താന്‍ കമ്മീഷനു മുന്നില്‍ എല്ലാം തുറന്നു പറയുമെന്നു സരിത വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ക്കപ്പുറം ഞെട്ടിക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ കമ്മീഷനു മുന്നില്‍ സരിത പറയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസങ്ങള്‍ കൊണ്ടു പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന ബിജു രാധാകൃഷ്ണന്റെ സിറ്റിംഗ് തീര്‍ന്നതു നാലു ദിവസങ്ങളാണ് എടുത്തത്. അവസാന ദിവസം രാത്രിവരെ സിറ്റിംഗ് നീളുകയും ചെയ്തു. സരിതയുടെ സിറ്റിംഗും ഇന്നും നാളേയും കൊണ്ടു പൂര്‍ത്തിയാക്കുന്നതിനാണു കമ്മീഷന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.


Viewing all articles
Browse latest Browse all 20522

Trending Articles