തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. മാര്‍ച്ച് 27 മുതല്‍ ഡി.ജി.പി ഓഫീസിന് മുന്നിലാണ് ജിഷ്ണുവിന്റെ അച്ഛനും അമ്മയും നിരാഹാര സമരം നടത്തുക.
മുഖ്യമന്ത്രിയുടെ ഓഫീസിന് മുമ്പില്‍ സമരം നടത്താനാണ് നേരത്തെ ജിഷണുവിന്റെ മാതാപിതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍, സി.പി.എം ഇടപെട്ട് ഇത് വിലക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി കൊടുക്കയും ചെയ്തു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
ജിഷ്ണു മരിച്ചിട്ട് ഇന്ന് 85 ദിവസം പിന്നിടുകയാണ്. ഇതുവരെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ പ്രതികള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തു.
The post ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ അനിശ്ചിതകാല നിരാഹാരത്തിന്; മരണത്തിന് ഉത്തരവാദികളായ പ്രതികളുടെ അറസ്റ്റ് വൈകുന്നതിലുള്ള പ്രതിഷേധം appeared first on Daily Indian Herald.