Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

അഴിമതിക്കാരെ വെള്ളം കുടിപ്പിക്കാനുറപ്പിച്ച് മന്ത്രി ജി സുധാകരന്‍; ജനകീയ സമിതികള്‍ പരിശോധന നടത്തി അനുമതിനല്‍കിയാല്‍ മാത്രമേ ബില്ല് പാസാക്കൂ

$
0
0

തിരുവനന്തപുരം: പൊതുമാരമത്ത് വകുപ്പിലെ അഴിമതിയ്ക്ക് കടിഞ്ഞാണിടാന്‍ ഉറപ്പിച്ച് മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും പണി കൊടുക്കാന്‍ പുതുമാര്‍ഗ്ഗം കണ്ടെത്തിയിരിക്കയാണ് ഇപ്പോള്‍ മന്ത്രി സുധാകരന്‍.

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയസമിതികളുടെ മേല്‍നോട്ടവും ഓഡിറ്റും നിര്‍ബന്ധമാക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ജനകീയ സമിതികള്‍ പരിശോധന നടത്തി അനുമതി നല്‍കിയശേഷമേ കരാറുകാര്‍ക്ക് പണം നല്‍കൂ എന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തിയതോടെ തട്ടിക്കൂട്ട് നിര്‍മ്മാണം നടത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ കുടുങ്ങുമെന്ന് ഉറപ്പായി. ഈ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മ്മാണത്തിന് പൊതുമരാമത്തുവകുപ്പ് ഒരുക്കം തുടങ്ങിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഗുണമേന്മ ഉറപ്പാക്കുക, അഴിമതി തടയുക, സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമനിര്‍മ്മാണം. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിയമസഭാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതികള്‍ രൂപവത്കരിക്കും.

മുന്മുഖ്യമന്ത്രിമാരോ മുന്മന്ത്രിമാരോ അധ്യക്ഷരായ സംസ്ഥാനതല ജനകീയസമിതിയില്‍ എംപി.മാരും എംഎല്‍എ.മാരുമടക്കമുള്ള ജനപ്രതിനിധികളും സര്‍വീസില്‍നിന്ന് വിരമിച്ച ചീഫ് എന്‍ജിനീയര്‍മാരടക്കമുള്ള വിദഗ്ധരും അംഗങ്ങളായിരിക്കും. വന്‍പദ്ധതികളുടെയും ഒന്നിലേറെ ജില്ലകളിലൂടെ കടന്നുപോകുന്ന റോഡുകളുടെയും രണ്ടുജില്ലകളെ ബന്ധിപ്പിക്കുന്ന പാലങ്ങളുടെയും മേല്‍നോട്ടം സംസ്ഥാനതല സമിതിക്കായിരിക്കും.

ജില്ലാതലസമിതിയില്‍ ജില്ലയിലെ മുന്മന്ത്രിയോ ജനപ്രതിനിധിയോ ആയിരിക്കും അധ്യക്ഷന്‍. വിരമിച്ച എന്‍ജിനീയര്‍മാരും ജനപ്രതിനിധികളുമായിരിക്കും അംഗങ്ങള്‍. ഒന്നിലേറെ അസംബ്ലിമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളുടെ നിര്‍മ്മാണ മേല്‍നോട്ടം ജില്ലാതലസമിതികളുടെ ചുമതലയിലായിരിക്കും. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം സമിതികളിലെ അംഗസംഖ്യ 25 ആയിരിക്കും. മൂന്നുവര്‍ഷമായിരിക്കും കാലാവധി.

റോഡ്, പാലം, കെട്ടിടം തുടങ്ങി എല്ലാത്തരം നിര്‍മ്മാണപ്രവൃത്തികളും ബന്ധപ്പെട്ട ജനകീയസമിതികളുടെ മേല്‍നോട്ടത്തിലായിരിക്കും തുടങ്ങുക. നിര്‍മ്മാണത്തിലോ പ്രവൃത്തിയിലോ പാകപ്പിഴ കണ്ടെത്തിയാല്‍ അത് പരിഹരിക്കാന്‍ സമിതിക്ക് നിര്‍ദേശിക്കാം. അതനുസരിച്ചില്ലെങ്കില്‍ നിര്‍മ്മാണം തടയാനും സമിതിക്ക് അവകാശമുണ്ടായിരിക്കും.

The post അഴിമതിക്കാരെ വെള്ളം കുടിപ്പിക്കാനുറപ്പിച്ച് മന്ത്രി ജി സുധാകരന്‍; ജനകീയ സമിതികള്‍ പരിശോധന നടത്തി അനുമതിനല്‍കിയാല്‍ മാത്രമേ ബില്ല് പാസാക്കൂ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles