Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20621

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല: വിദ്യാ ബാലന്‍; ജനസംഖ്യ കൂടിവരുന്നിടത്ത് കുട്ടികളില്ലാതിരിക്കുന്നതല്ലേ നല്ലത്; ഗര്‍ഭിണിയാണെന്ന കള്ളക്കഥയെഴുതിയ മാധ്യമങ്ങള്‍ക്കെതിരെ താരം

$
0
0

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യാമങ്ങള്‍ക്കെതിരെ വിദ്യാബാലന്‍. സ്വകാര്യതയിലേയ്ക്ക് കടക്കുന്ന മാധ്യമങ്ങളുടെ നിലപാടുകളെയാണ് താരം ശക്തമായി എതിര്‍ത്തത്. വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാലുടന്‍ ഗര്‍ഭിണിയാണെന്നാണോ എല്ലാവരുടെയും വിചാരം. ഒരു മുഖക്കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് താനെന്ന് താരം പറഞ്ഞു. വിദ്യയെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനൊപ്പം ആശുപത്രിയില്‍ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

മുഖത്ത് കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് ഞാന്‍. ഇതൊക്കെ എന്റെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെയും തീരുമാനങ്ങളും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ അടുത്തിടെയായി പാപ്പരാസികള്‍ തന്റെ സ്വകാര്യതയിലേയ്ക്ക് കടക്കുന്നത് കൂടുതലാണ്.

വിവാഹത്തിനു വന്ന ഒരു അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടു പേരല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടാകട്ടെയെന്നാണ് പറഞ്ഞത്. വിവാഹത്തിനു ശേഷം കുട്ടികള്‍ ഉടനെ വേണമെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. പലപ്പോഴും ഇത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടുന്നതിലേക്കാണ് എത്തുന്നത്. ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ല. ലോക ജനസംഖ്യ കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ചിലര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടാവാതിരിക്കുന്നതല്ലേ നല്ലതെന്നും വിദ്യ പറഞ്ഞു.

The post ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല: വിദ്യാ ബാലന്‍; ജനസംഖ്യ കൂടിവരുന്നിടത്ത് കുട്ടികളില്ലാതിരിക്കുന്നതല്ലേ നല്ലത്; ഗര്‍ഭിണിയാണെന്ന കള്ളക്കഥയെഴുതിയ മാധ്യമങ്ങള്‍ക്കെതിരെ താരം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20621

Trending Articles