തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഭിന്നലിംഗക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം. വീട്ടിലേയ്ക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുകയായിരുന്ന മൂന്ന് പേരെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. വീട്ടിലേയ്ക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന മൂന്നു പേരെ മര്‍ദ്ദിച്ചതായാണ് പരാതി. ബസ് സ്റ്റാന്റിന്റെ പരിസരത്തുള്ള ഹോട്ടലില്‍ നിന്ന ഭക്ഷണം കഴിച്ച് പുത്തിറങ്ങുമ്പോഴാണ് പോലീസ് സ്ഥലത്തെത്തി ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ഇവര്‍ പറയുന്നു.
യാതൊരു പ്രകോപനവുമില്ലാതെ ചൂരല്‍വടിയെടുത്ത് തലങ്ങുംവിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിക്കുന്നു. കൈകാലുകള്‍ക്കും തുടയ്ക്കും നെഞ്ചിലുമെല്ലാം അടിയേറ്റു. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ആദ്യം ചികിത്സ നിഷേധിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.
ആദ്യം ഒരു ഡോക്ടര്‍വന്ന് പരിശോധിച്ചെങ്കിലും, മറ്റൊരു ഡോക്ടര്‍ ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ബന്ധപ്പെടുകയും, അവര്‍ ആശുപത്രിയിലെത്തുകയും ചെയ്തു. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനൊടുവിലാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
The post തൃശ്ശൂരില്‍ ട്രാന്‍സ്ജന്‍ഡേഴ്‌സിന് പോലീസ് മര്‍ദ്ദം; മൂന്ന് പേരുടെ കൈകാലുകളിലും തുടയിലും നെഞ്ചിലും അടിയേറ്റു; മര്‍ദ്ദനമേറ്റവര്‍ക്ക് ജില്ലാ ആശുപത്രി ചികിത്സ നിഷേധിച്ചു appeared first on Daily Indian Herald.