കണ്ണൂര്‍: ചില ചാകരകള്‍ അപകടത്തിന്റെ രൂപത്തിലും വരാം. അത്തരത്തിലൊന്നാണ് കണ്ണൂര്‍ പേരാവൂരില്‍ നടന്ന ലോറി അപകടം. നിറയെ ബിയര്‍ കയറ്റിവന്ന ലോറിയാണ് ചുരത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തലശ്ശേരി – ബാവലി അന്ത:സംസ്ഥാന പാതയില്‍ ഇരുപത്തി നാലാം മൈലിന് സമീപം സെമിനാരിവില്ലക്കടുത്താണ് അപകടം. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ബിയറുമായി വന്ന ലോറി ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പരിസരവാസികള്‍ പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയുടെ ക്യാബിനില്‍ തീ പടര്‍ന്നെങ്കിലും അഗ്നി രക്ഷാ സേനയെത്തി തീയണച്ചതിനാല്‍ ദുരന്തം ഒഴിവായി. ലോറിയില്‍ നിന്നും റോഡരികിലേക്ക് വീണ ബിയര്‍ കുപ്പികള്‍ കുറെ പൊട്ടി നശിച്ചു. പൊട്ടാത്ത കുപ്പികള്‍ അപകടം അറിഞ്ഞെത്തിയവര്‍ കൊണ്ടുപോയി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് ബിയറുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഒരു വര്‍ഷം മുമ്പും ഇതിന് സമീപത്ത് ബിയര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു.
The post ചുരത്തില്‍ നിയന്ത്രണം വിട്ട് ബിയര്‍ ലോറി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാര്‍ക്ക് ചാകര appeared first on Daily Indian Herald.