Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20635

ഫാദര്‍ റോബിനെ സംരക്ഷിച്ച മാനന്തവാടി ബിഷപ്പ് രാജിവയ്ക്കുമോ ? പീഡന വിവാദത്തിനിടെ സീറോ മലബാര്‍ സഭയില്‍ കലാപം

$
0
0

കൊച്ചി: പതിനാറുകാരിയെ പീഡിപ്പിച്ച ഫാദര്‍ റോബിനെ സംരക്ഷിക്കാന്‍ സഭയിലെ ഉന്നതര്‍ ശ്രമിച്ചെന്ന ആരോപണം ശക്തമായിരിക്കെ ഇതിനെ ചൊല്ലി കത്തോലിക്കാ സഭയില്‍ കലാപം. ഫാദര്‍ റോബിനെ കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ സഭാധികൃതര്‍ തയ്യാറായിരുന്നില്ല.

അതുമാത്രമല്ല ആരോപണ വിധേയനായിട്ടും പോലും ഫാദര്‍ റോബിന്‍ സുപ്രധാന പോസ്റ്റുകളിലെത്തിയതും സഭയുടെ ഉന്നതരുടെ പിന്തുണയോടെയായിരിന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. കത്തോലക്കാ സഭയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഫാദര്‍ റോബിനെ സംരക്ഷിച്ചവര്‍ക്കെതിരെയും സഭ നടപടിയെടുക്കണമെന്ന ആവശ്യമാണ് ചില വൈദീകര്‍ ഉന്നയിക്കുന്നത്. ഇതോടെ ഫാദര്‍ റോബിന്‍ സംഭവത്തില്‍ കടുത്ത പ്രതിരോധത്തിലാണ് സിറോമലബാര്‍ സഭ.

മാനന്തവാടി ബിഷപ്പിനെതിരെ പരസ്യമായ പ്രതികരണത്തിലേക്കും കാര്യങ്ങള്‍ മാറിയതോടെ ചരിത്രത്തിലാദ്യാമായി സഭയിലെ കാലാപം പുറത്തേയ്‌ക്കെത്തുകയാണ്.
മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം രാജിവയ്ക്കുമെന്ന പ്രവചനം സഭാ ചാനലായ ജീവന്‍ ടിവി നടത്തിയത് ഈ കലാപത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

ശനിയാഴ്ച്ച രാത്രിയാണ് ഈ വാര്‍ത്ത ജീവന്‍ ടി.വി പുറത്തുവിട്ടത്. മാത്രമല്ല ജീവന്‍ ടി.വിയില്‍ ഫ്‌ളാഷ്‌ന്യൂസായും ഇത് കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരാന്‍ പോകുന്ന വാര്‍ത്തകല്‍ പ്രവചിക്കുന്ന വാര്‍ത്താധിഷ്ടിത പാരിപാടിയില്‍ സഭയെ പിടിച്ചുലയ്ക്കുന്ന സംഭവം മുഖ്യ അജണ്ടയാക്കിയത് ഉന്നതരുടെ അറിവോടെയാണെന്ന് വ്യക്തം. മാനന്തവാടി ബിഷപ്പ് രാജിവച്ച് പുറത്തേയ്‌ക്കെന്ന് സന്ദേശം ഇതോടെ സഭാവിശ്വാസികള്‍ക്കുള്ളിലും പടര്‍ന്നു. ഒരു വിഭാഗം ബിഷപ്പിനനുകൂലമായി രംഗത്തെത്തിയതും രാജി നടക്കില്ലെന്ന ബിഷപ്പിന്റെ പരസ്യ പ്രഖ്യാപനവും കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ടു.

ഫ്.റോബിനും മാനന്തവാടി രൂപതയും ചേര്‍ന്ന് കര്‍ണ്ണാടകത്തില്‍ നടത്തുന്ന വിദ്യാഭാസ കച്ചവടവും, അഡ്മിഷനും എല്ലാം പരസ്യമായ കാര്യമാണ്. 10വര്‍ഷത്തോളമായി ഇത് നിയമ വിരുദ്ധമായി നടക്കുന്നു. ഈ വിധത്തില്‍ ഒരു വര്‍ഷത്തേ വരുമാനം 7.5 കോടിയോളം ഇവര്‍ക്ക് ലഭിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ സഭാവിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ പ്രചരണം നടന്നിരുന്നു.

റോബിനും മാനന്തവാടി രൂപതയിലേ ചില ഉന്നതരും ചേര്‍ന്ന് ഈ തുക പങ്കിട്ടെടുക്കും. അതായത് ഫാ റോബിന്‍ പീഡന കേസില്‍ കുടുങ്ങിയപ്പോല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കൂട്ടാളികളായ പലരും ഇപ്പോഴും രൂപതയില്‍ തുടരുന്നുവത്രേ എന്നാണ് സഭയില്‍ നിന്നു തന്നെ പുറത്തുവരുന്ന വാര്‍ത്തകള്‍. മാനന്തവാടി ബിഷപ്പ് രാജിവയ്ക്കണമെന്നാവശ്യമാണ് സഭിയിലെ ഭൂരിപക്ഷം വിശ്വാസികളും ഉയര്‍ത്തുന്നതെങ്കിലും അത്തരമൊരു കീഴ് വഴക്കത്തിലേയ്ക്ക് സഭ നീങ്ങിയാല്‍ ഭാവിയില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുകളും സഭയെ വയ്ക്കുന്നുണ്ട്. ഫാദര്‍ റോബിനെ ചൊല്ലി സഭാ വൈദികരിലുണ്ടായ അഭിപ്രായ ഭിന്നത പരസ്യമാകുന്നത് സിറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വിശ്വാസികള്‍

The post ഫാദര്‍ റോബിനെ സംരക്ഷിച്ച മാനന്തവാടി ബിഷപ്പ് രാജിവയ്ക്കുമോ ? പീഡന വിവാദത്തിനിടെ സീറോ മലബാര്‍ സഭയില്‍ കലാപം appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20635

Trending Articles