ബിജെപി വന്‍ വിജയം നേടിയ ഉത്തര്‍പ്രദേശില്‍ വോട്ടിങ് മഷിനില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി രംഗത്തെത്തി. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപി ജയിച്ച് കയറിയത് തിരിമറിയിലൂടെയാണെന്ന് മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് റദ്ദാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും ഇലക്ഷന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഒരു മുസ്ലീമിനെപ്പോലും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാത്ത ബിജെപി അവരുടെ വോട്ട് നേടി എന്നത് സംശയകരമാണെന്ന് റിപ്പോര്‍ട്ട്.
ബിജെപി യുപിയില്‍ ചരിത്രവിജയമാണ് നേടിയത്. ബിജെപി പോലും പ്രതീക്ഷിക്കാത്ത കനത്ത വിജയം പുതിയ ജാതി സമവാക്യങ്ങളുടെ സൃഷ്ടിയാണെന്നാണ് വിലയിരുത്തല്‍. മുസ്ലിം വോട്ടുകള്‍ ചിതറിപ്പിച്ച് പിന്നാക്ക ദലിത് വോട്ടുകള്‍ ബിജെപി കരസ്ഥമാക്കുകയായിരുന്നു.
The post വോട്ടിംങ് മെഷീനില്‍ തിരിമറിയെന്ന് മായാവതി; തെരഞ്ഞെടുപ്പ് റദ്ദാക്കണം; ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണം appeared first on Daily Indian Herald.