കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ആലുവ മൂപ്പത്തടം സ്വദേശി ഉണ്ണി തോമസ് (52)നെയാണ് ബിനാനിപുരം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. വാര്‍ക്കപണിക്കാരനായ ഇയാള്‍ മാസങ്ങളായി രണ്ടു കുട്ടികളെയും ലൈംഗീകമായി പീഡിപ്പിച്ചു വരികയായിരുന്നു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായി അറിയുന്നു.
അയല്‍വാസികളായ പെണ്‍കുട്ടികളെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വിളിച്ചുവരുത്തിയായിരുന്നു പീഡനം. പ്രതിയുടെ ഭാര്യയും രണ്ടു പെണ്‍മക്കളും ജോലിക്കായി രാവിലെ പുറത്തുപോകും. വാര്‍ക്കപ്പണിക്കാരനായ ഇയാള്‍ വീട്ടിലുള്ളപ്പോള്‍ മൂന്നരയും ഏഴും വയസുള്ള പെണ്‍കുട്ടികള്‍ പപ്പായെന്ന് വിളിച്ച് കളിക്കാനെത്തുന്നത് പതിവായിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു മധ്യവയസ്‌കനായ ഇയാളുടെ ഉപദ്രവം. ഇതുകണ്ട അയല്‍വാസിയായ ഒരു സ്ത്രീ വീട്ടുകാരെ വീട്ടുകാരെ അറിയിച്ചെങ്കിലും പ്രശ്നം രമ്യതയില്‍ തീര്‍ത്തിരുന്നതായി പോലീസ് പറഞ്ഞു.
എന്നാല്‍, പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂളില്‍ എത്തി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ ചോദ്യം ചെയ്ത ടീച്ചറാണ് പീഡനവിവരം ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്നുള്ള കൗണ്‍സിലിംഗിലാണ് മൂന്നരവയസുകാരിയെ പീഡിപ്പിച്ചതറിയുന്നത്.
The post പപ്പയെന്ന് വിളിച്ചു ചെന്ന കുരുന്നുകളെ മധ്യവയസ്‌ക്കന്‍ ലൈംഗീകമായി പീഡിപ്പിച്ചു; അമ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍ appeared first on Daily Indian Herald.